യാംഗോൻ: മ്യാന്മറിൽ സൈനികവാഴ്ചക്കെതിരായ പ്രക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ മരിച്ചു. ഫ്രീലാൻസ് ഫോട്ടോ ജേണലിസ്റ്റ് കോ സോയി നൈങ് ആണ് മരിച്ചത്. ഓങ് സാങ് സൂചിയുടെ സർക്കാറിനെ അട്ടിമറിച്ച് ഈ വർഷം ഫെബ്രുവരിയിൽ സൈന്യം അധികാരം പിടിച്ച ശേഷം കൊല്ലപ്പെടുന്ന ആദ്യ മാധ്യമപ്രവർത്തകനാണ് നൈങ്.
സൈന്യത്തിനെതിരെ വെള്ളിയാഴ്ച യാംഗോനിൽ നടന്ന 'നിശ്ശബ്ദ സമര'ത്തിെൻറ ചിത്രങ്ങൾ പകർത്തുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസങ്ങളിൽ ഭരണകൂടത്തിനെതിരെ നടന്ന ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു വെള്ളിയാഴ്ചയിലേത്. ജനങ്ങളോട് ആറുമണിക്കൂർ വീടിന് പുറത്തിറങ്ങാതെയും കടകൾ അടച്ചും പ്രതിഷേധിക്കാനായിരുന്നു പ്രതിപക്ഷ ഗ്രൂപ്പുകളുടെ ആഹ്വാനം. അറസ്റ്റിലായ നൈങ്ങിനെ രഹസ്യ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്കാണ് ആദ്യം കൊണ്ടുപോയത്.
യാംഗോനിലെ സൈനിക ആശുപത്രിയിൽ വനൈങ് മരിച്ചുവെന്ന് ചൊവ്വാഴ്ച രാവിലെ കുടുംബത്തെ അറിയിക്കുകയായിരുന്നു. മൃതദേഹത്തിൽ മർദനത്തിെൻറയും പീഡനത്തിെൻറയും പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നൂറിലേറെ മാധ്യമപ്രവർത്തകരെയാണ് കഴിഞ്ഞ മാസങ്ങളിൽ സൈന്യം അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.