ലണ്ടൻ: കോവിഡ് ബാധിച്ച് മരണപ്പെടുന്ന മുസ്ലിങ്ങളെ ശ്രീലങ്കൻ സർക്കാർ നിർബന്ധിത ദഹിപ്പക്കലിന് വിധേയമാക്കിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി ബ്രിട്ടനിലെ മുസ്‌ലിം കൗൺസിൽ. 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞടക്കം നൂറിലധികം മുസ്ലിങ്ങൾ ഇതുവരെ ലങ്കൻ സർക്കാരിെൻറ നിർബന്ധിത ദഹിപ്പിക്കൽ നയത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇതിനെതിരെ ലങ്കയിലെ മുസ്‌ലിം സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ, കൊറോണ പടരാതിരിക്കാനാണ് ഇത്തരത്തിലുള്ള മുൻ കരുതലുകൾ എടുക്കുന്നതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം. നേരത്തെ മരിച്ച മുസ്ലിങ്ങൾക്ക് ഖബർസ്ഥാൻ ഒരുക്കി നൽകാമെന്നേറ്റ് മാലിദ്വീപ് മുന്നോട്ടുവന്നിരുന്നു. എന്നാൽ, അതിെൻറ ആവശ്യമില്ലെന്നായിരുന്നു മഹീന്ദ രാജപക്സെ സർക്കാർ അറിയിച്ചത്.
അതേസമയം, ദഹിപ്പിക്കൽ നയത്തിനെതിരെ ബ്രിട്ടൻ മുസ്‌ലിം കൗൺസിൽ അസിസ്റ്റൻറ് (എം.സി.ബി) സെക്രട്ടറി ജനറൽ സാറ മുഹമ്മദിെൻറ നേതൃത്വത്തിൽ ഒരു ടാസ്‌ക്ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. യു.കെ ആസ്ഥാനമായുള്ള ശ്രീലങ്കൻ പ്രതിനിധി സംഘടനകൾ, അഭിഭാഷകർ, മെഡിക്കൽ വിദഗ്ധർ, സമൂഹത്തിലെ മുതിർന്ന നേതാക്കൾ എന്നിവരും ടാസ്ക്ഫോഴ്സിെൻറ ഭാഗമാണ്.
നിർബന്ധിത ശവസംസ്കാരം നയം അടിയന്തിരമായി പിൻവലിക്കണമെന്നും മുസ്‌ലിം ക്രിസ്ത്യൻ സമുദായങ്ങളെ അത് എത്രത്തോളം ബാധിക്കുമെന്നുള്ളത് ഉയർത്തിക്കാട്ടണമെന്നും ആവശ്യപ്പെട്ട് എം.സി.ബി ടാസ്‌ക്ഫോഴ്‌സ് വിദേശകാര്യ സെക്രട്ടറി, ശ്രീലങ്കൻ ഹൈക്കമ്മീഷണർ എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.