മുസ്​ലിം കൗൺസിൽ ഓഫ്​ ബ്രിട്ടന്​ ആദ്യ വനിതാ സെക്രട്ടറി ജനറൽ

ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ മുസ്​ലിം കൗൺസിൽ ഓഫ് ബ്രിട്ടൺ (എംസിബി) സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക്​ സാറ മുഹമ്മദ് തിരഞ്ഞെടുക്കപ്പെട്ടു. 500'ൽ പരം അഫിലിയേറ്റ് സംഘടനകൽ പ്രവർത്തിച്ചു വരുന്ന എം.സി.ബിയുടെ ഭാരവാഹികൾക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് പൂർത്തിയായിരുന്നു. ഹറൂൻ ഖാ​െൻറ നാല്​ വർഷത്തെ സേവനത്തിനു ശേഷമാണ്​ സാറ മുഹമ്മദ് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക്​ തിരഞ്ഞെടുക്കപ്പെടുന്നത്. ഇമാമും അധ്യാപകനും മീഡിയ അവതാരകനുമായ അജ്മൽ മസൃറിനെ പിന്തള്ളിയാണ് സാറയെ തെരഞ്ഞെടുത്തത്​.

ഹ്യൂമൻ റൈറ്‌സ് നിയമത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ സാറ എം.സി.ബിയുടെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ്. അസിസ്റ്റൻറ്​ സെക്രട്ടറി ജനറൽ ആയി അവർ മുൻപ്‌ സേവനം അനുഷ്ഠിച്ചിരുന്നു.

എം.സി.ബിയെ ബ്രിട്ടീഷ് മുസ്ലിംകളുടെ സമഗ്രവും വൈവിധ്യപൂർണവുമായ പ്രതിനിധാനത്തിന് തുടർന്നും ശക്തിപ്പെടുത്തുക എന്നതാവും ത​െൻറ ലക്ഷ്യമെന്നും, ആദ്യ വനിതാ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഒരു അംഗീകാരമായി കണക്കാക്കുന്നു എന്നും, ഇത്​ വരും തല മുറയ്ക്ക് ഒരു പ്രചോദനമാകുമെന്നും സാറ പറഞ്ഞു.

ഹസൻ ജൗധി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 28 മെമ്പർമാർ അടങ്ങുന്ന നാഷണൽ കൗൺസിലും ഇന്ന് തിരഞ്ഞെടുക്കപ്പെട്ടു. എംസിബിയുടെ വാർഷിക ജനറൽ മീറ്റിംഗിൽ ആണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്.

Tags:    
News Summary - Muslim Council of Britain elects first female secretary general

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.