'ടോയ്‍ലറ്റ് വെള്ളം കുടിക്കാൻ നൽകി, തോക്ക് ചൂണ്ടി, നിലത്ത് വലിച്ചിഴച്ചു, ഇസ്രായേൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചു'; ഐ.ഡി.എഫിന്റെ ക്രൂരതകൾ വിവരിച്ച് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ

തെൽഅവീവ്: ഇസ്രായേൽ സൈന്യത്തിന്റെ കസ്റ്റഡിയിൽ തങ്ങൾ നേരിട്ട ക്രൂര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കൂടുതൽ ഫ്ലോട്ടില ആക്ടിവിസ്റ്റുകൾ രംഗത്ത്.

ഫലസ്തീനികൾക്ക് പ്രതീകാത്മക സഹായം നൽകാൻ പോയ ഫ്രീഡം ഫ്ലോട്ടില ബോട്ടുകളിലെ 450 ഓളം മനുഷ്യാവകാശ പ്രവർത്തകരെയാണ് ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിക്കുകയും ഒടുവിൽ നാടുകടത്തപ്പെടുകയും ചെയ്ത ആക്ടിവിസ്റ്റുകളാണ് ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾ വിവരിക്കുന്നത്.

വലിയ പീഡനമാണ് തങ്ങൾക്ക് ഏൽക്കേണ്ടിവന്നതെന്ന് റോമിലെ ഫിയുമിസിനോ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ ഇറ്റാലിയൻ ആക്ടിവിസ്റ്റ് സിസേർ ടോഫാനി പറഞ്ഞു.

'ഞങ്ങള്‍ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പറ്റുമോ? ചിലയാളുകള്‍ രോഗികളായിരുന്നു, പക്ഷേ അവരെ നോക്കി അവര്‍ മരിച്ചോയെന്നായിരുന്നു ഇസ്രയേലികള്‍ ചോദിച്ചത്. അവര്‍ ക്രൂരന്മാരായ മനുഷ്യരാണ്'-എന്നാണ് മലേഷ്യൻ ഗായകരും അഭിനേതാക്കളുമായ ഹെലിസ ഹെൽമിയും ഹസ്‌വാനി ഹെൽമിയും പറഞ്ഞത്.

മിലാൻ മാൽപെൻസ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇറ്റലിയിലെ യൂനിയൻ ഓഫ് ഇസ്ലാമിക് കമ്മ്യൂണിറ്റീസ് പ്രസിഡന്റ് യാസിൻ ലാഫ്രമും ക്രൂരതകൾ വിവരിച്ചു. 'അവർ ഞങ്ങളോട് ക്രൂരമായി പെരുമാറി. ഞങ്ങൾക്ക് നേരെ തോക്കുകൾ ചൂണ്ടി. നിലത്ത് വലിച്ചിഴച്ചു.'

ഒക്ടോബര്‍ ഒന്നിനാണ് അവസാനമായി ഭക്ഷണം കഴിച്ചതെന്നും തിരിച്ച് എത്തിയിട്ടാണ് പിന്നീട് ഭക്ഷണം കഴിച്ചതെന്നും ഹെലിസ ഹെല്‍മി പറഞ്ഞു. മൂന്ന് ദിവസം ഭക്ഷണം കഴിക്കാതെ ടോയ്‌ലറ്റ് വെള്ളം മാത്രമാണ് കുടിച്ചതെന്നും അവർ പറഞ്ഞു.

മണിക്കൂറോളം മുട്ടുകുത്തിച്ച് നിർത്തുകയും തലതാഴ്ത്തി ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇടക്കൊന്ന് മുകളിലേക്ക് നോക്കിയപ്പോൾ തലക്ക് പിന്നിൽ വന്ന് അടിച്ചെന്നും മറ്റൊരു ആക്ടിവിസ്റ്റായ പൗലോ ഡി മോണ്ടിസ് പറഞ്ഞു. കൈകൾ സിപ്പ് ടൈകൾ കൊണ്ട് ബന്ധിച്ച് മണിക്കൂറുകളോളം ജയിൽ വാനിൽ കിടത്തിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗി​ന് നേരെ അതി​ക്രമത്തിന്റെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇസ്രയേലി സൈനികര്‍ മുടിയില്‍ പിടിച്ചുവലിച്ചെന്നും ഇസ്രയേല്‍ പതാക ചുംബിക്കാന്‍ നിര്‍ബന്ധിച്ചെന്നും ഒപ്പമുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മൃഗങ്ങളെ പോലെയാണ് ഇസ്രായേൽ ഞങ്ങളെ പരിഗണിച്ചത്. ഭക്ഷണവും വെള്ളവും മരുന്നുകളും നൽകിയില്ലെന്നും പറഞ്ഞു. 

'ബന്ദിമോചനം ഈയാഴ്ച പൂർത്തിയാക്കണം'; കർശന നിർദേശവുമായി ട്രംപ്, ആക്രമണം തുടർന്ന് ഇസ്രായേൽ

വാഷിങ്ടൺ: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള കരാർ യാഥാർഥ്യമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം. എന്നാൽ, ഒരാഴ്ചക്കുള്ളിൽ ബന്ദിമോചനം യാഥാർഥ്യമാക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്.

ഹമാസുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. അറബ്-മുസ്‍ലിം രാജ്യങ്ങൾ ചർച്ചകളിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഈ ആഴ്ചയോടെ ബന്ദികളെ മോചിപ്പിച്ച് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണം. മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം പുലരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇന്ന് ഈജിപ്തിൽ വീണ്ടും ചർച്ചകൾ നടക്കുന്നുണ്ട്. എത്രയും ​പെട്ടെന്ന് ബന്ദിമോചനം യാഥാർഥ്യമാക്കണമെന്നും നൂറ്റാണ്ടുകളായി തുടരുന്ന ഈ തർക്കം താൻ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

അതേസമയം, വെടിനിർത്തൽ കരാർ സംബന്ധിച്ച് ചർച്ചകൾ നടക്കുമ്പോഴും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. ഞായറാഴ്ച നടത്തിയ ആക്രമണങ്ങളിൽ 24 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്.

ഈ​ജി​പ്തി​ലെ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ൽ ഹ​മാ​സി​നെ പ്ര​തി​നി​ധീ​ക​രിച്ച് എത്തുന്നത് ദോഹയിൽ ഇസ്രായേൽ ലക്ഷ്യമിട്ട നേതാക്കൾ

ഒ​രു​മാ​സം മു​മ്പ്​ ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ വെ​ച്ച്​ ഇ​സ്രാ​യേ​ൽ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച നേ​താ​ക്ക​ളാ​ണ്​ ഈ​ജി​പ്തി​ൽ ന​ട​ക്കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ൽ ഹ​മാ​സി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ക. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​രാ​ളാ​യി​രു​ന്ന ഖ​ലീ​ലു​ൽ ഹ​യ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഹ​മാ​സ് നേ​താ​ക്ക​ൾ ദോ​ഹ​യി​ൽ നി​ന്ന്​ ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ ഈ​ജി​പ്​​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ൽ വി​മാ​ന​മി​റ​ങ്ങി. ആ​​ക്ര​മ​ണ​ത്തി​ൽ ഖ​ലീ​ലു​ൽ ഹ​യ്യ​യു​ടെ മ​ക​ൻ ഉ​ൾ​പ്പെ​ടെ ആ​റു​പേ​രാ​ണ്​ മ​രി​ച്ച​ത്.

കൈ​​റോ​യി​ലേ​ക്ക്​ പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ ഹ​യ്യ അ​ൽ​അ​റ​ബി ചാ​ന​ലി​ന്​ പ്ര​ത്യേ​ക അ​ഭി​മു​ഖം ന​ൽ​കി​യി​രു​ന്നു. ആ​​ക്ര​മ​ണ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ അ​ദ്ദേ​ഹം കാ​മ​റ​ക്ക്​ മു​ന്നി​ലെ​ത്തു​ന്ന​ത്. മ​ക​ന്‍റെ മ​ര​ണം ഉ​ൾ​പ്പെ​ടെ സം​ഭ​വി​ച്ച വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​ങ്ങ​ളും ഗ​സ്സ​യി​ൽ മ​രി​ച്ച​വ​രു​ടെ വേ​ദ​ന​യും ത​നി​ക്ക്​ ഒ​രു​പോ​ലെ​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്‍റെ മ​ക​നും ഇ​സ്രാ​യേ​ൽ കൊ​ന്നു​ക​ള​ഞ്ഞ മ​റ്റേ​ത്​ ഫ​ല​സ്തീ​ൻ കു​ഞ്ഞും ഒ​രു​പോ​ലെ​യാ​ണ്. അ​വ​ർ ചി​ന്തി​യ ചോ​ര ജ​റൂ​സ​ല​മി​ലേ​ക്കു​ള്ള ന​മ്മു​ടെ വി​ജ​യ​ത്തി​ന്‍റെ പാ​ത​യാ​ക​ട്ടെ​യെ​ന്ന്​ പ്രാ​ർ​ഥി​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഈ​ജി​പ്തി​ലെ ചെ​ങ്ക​ട​ൽ തീ​ര​ന​ഗ​ര​മാ​യ ശ​റ​മു​ശൈ​ഖി​ലാ​ണ്​ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക. ഇ​സ്രാ​യേ​ലി സം​ഘം ഞാ​യ​റാ​ഴ്ച രാ​ത്രി​യോ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യോ ന​ഗ​ര​ത്തി​ലെ​ത്തും. സ്​​ട്രാ​റ്റ​ജി​ക്​ അ​ഫ​യേ​ഴ്​​സ്​ വ​കു​പ്പ്​ മ​ന്ത്രി റോ​ൺ ഡെ​ർ​മ​റാ​ണ്​ ഇ​സ്രാ​യേ​ലി സം​ഘ​ത്തെ ന​യി​ക്കു​ക. ബ​ന്ദി വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ഗാ​ൽ ഹി​ർ​ഷ്, ഐ.​ഡി.​എ​ഫി​ലെ നി​റ്റ്​​സ​ൻ അ​ലോ​ൺ എ​ന്നി​വ​ർ​ക്കൊ​പ്പം ഷി​ൻ​ബെ​ത്ത്, മൊ​സാ​ദ്​ പ്ര​തി​നി​ധി​ക​ളും സം​ഘ​ത്തി​ലു​ണ്ടാ​കും.

നേ​ർ​ക്കു​നേ​ർ കാ​ണി​ല്ലെ​ങ്കി​ലും ഹ​മാ​സ്, ഇ​സ്രാ​യേ​ൽ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​രോ​ക്ഷ ച​ർ​ച്ച​ക​ളാ​കും ന​ട​ക്കു​ക. ച​ർ​ച്ച​ക​ൾ തി​ങ്ക​ളാ​ഴ്ച​യും വേ​ണ്ടി​വ​ന്നാ​ൽ അ​ധി​ക ദി​വ​സ​ങ്ങ​ളി​ലും ന​ട​ക്കു​മെ​ന്ന്​ ഈ​ജി​പ്​​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. ച​ർ​ച്ച​യി​ൽ ഈ​ജി​പ്തും ഖ​ത്ത​റു​മാ​ണ്​ പ്ര​ധാ​ന മ​ധ്യ​സ്ഥ​ർ. ഹ​മാ​സ്, ഇ​സ്രാ​യേ​ലി സം​ഘ​ങ്ങ​ൾ ഒ​രേ കെ​ട്ടി​ട​ത്തി​ൽ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ.

Tags:    
News Summary - More Gaza flotilla activists allege mistreatment in Israeli detention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.