വാഷിങ്ടൺ: യു.എസിലെ ടെക്സാസിൽ നിന്ന് കാണാതായ ടെക്സസ് യുവതിയെ സ്കോട്‍ലൻഡിലെ വനാന്തരത്തിൽ ആഫ്രികകൻ ഗോത്രവർഗത്തിനൊപ്പം കണ്ടെത്തി. ടെക്സസിൽ നിന്നുള്ള കൗറ ടെയ്‍ലറിനെയാണ് കാണാതായത്. തന്നെ കാണാതായിട്ടില്ലെന്നാണ് ഒരു വിഡിയോ സന്ദേശത്തിൽ അവർ പറയുന്നത്. താനൊരു മുതിർന്ന ആളാണെന്നും കൊച്ചു കുട്ടിയല്ലെന്നും അതിനാൽ തന്നെ വെറുതെ വിടണമെന്നുമാണ് ക്യാമ്പിൽ നിന്നുള്ള അവർ സന്ദേശത്തിൽ പറയുന്നത്.
കുബാല കിങ്ഡം എന്നറിയപ്പെടുന്ന ആഫ്രിക്കൻ ഗോത്രവർഗം എഡിൻബർഗിൽ നിന്ന് ഏതാണ്ട് 65 കി.മി തെക്ക് ജെഡ്ബർഗിനടുത്തുള്ള വനപ്രദേശങ്ങളിൽ ക്യാമ്പ് നിർമിച്ചിട്ടുണ്ട്. 400 വർഷങ്ങൾക്കു മുമ്പ് ഹൈലാൻഡ്സിലെ തങ്ങളുടെ പൂർവികരിൽ നിന്ന് മോഷ്ടിച്ച ഭൂമി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം വനാന്തരഭാഗത്ത് താമസമാക്കിയത്.
ടെക്സസ് യുവതിയെ ഗോത്ര വർഗ വിഭാഗം ദാസി എന്നർഥം വരുന്ന അസ്നത്ത് എന്നാണ് വിളിക്കുന്നത്. കോഫി ഓഫെ എന്നറിയപ്പെടുന്ന മുൻ ഓപറ ഗായകൻ അതെഹെൻ(36) ആണ് സംഘത്തിന്റെ നേതാവ്. നന്ദിയാണ് അതെഹെന്റെ ഭാര്യ. എലിസബത്ത് രാജ്ഞിയുടെ കാലത്താണ് ഇവരുടെ പൂർവികരെ പുറത്താക്കിയതെന്ന് ഇവർ പറയുന്നു.
ടെന്റുകളിലാണ് സംഘത്തിന്റെ താമസം. അരുവിയിൽ കുളിക്കും. പ്രകൃതിയെ പൂർണമായി ആശ്രയിച്ചുകൊണ്ടുള്ള ജീവിതമാണ് ഇവരുടെത്. ഇവരെ കുടിയൊഴിപ്പിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും പിന്തിരിയാൻ തയാറല്ല ഗോത്ര വർഗ സംഘം. എങ്ങനെയാണ് ടെക്സാസ് യുവതി സംഘത്തിനൊപ്പം ചേർന്നത് എന്ന കാര്യം വ്യക്തമല്ല. കുടുംബമാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.