Posted On
date_range Updated On
date_range സൂചിയും പ്ലാസ്റ്റിക് നൂലുമുപയോഗിച്ച് ചുണ്ടുകൾ കൂട്ടിക്കെട്ടി മെക്സിക്കൻ അതിർത്തിയിൽ കുടിയേറ്റ പ്രതിഷേധം
മെക്സികോ സിറ്റി: മെക്സിക്കോയിലെ തെക്കൻ അതിർത്തി പ്രദേശങ്ങളിൽ കുടിയേറ്റക്കാർ പ്രതിഷേധം തുടരുന്നു. സൂചിയും പ്ലാസ്റ്റിക് നൂലുകളുമുപയോഗിച്ച് സ്വന്തം ചുണ്ടുകൾ കൂട്ടിക്കെട്ടിയാണ് കുടിയേറ്റക്കാരുടെ നിരാഹാരം.
രേഖകളില്ലാതെ താമസിക്കുന്ന കുടിയേറ്റക്കാരാണിവർ. മെക്സിക്കോയിൽ നിന്നും യു.എസ് അതിർത്തിയിലേക്ക് പോകുന്നതിന് പാതയൊരുക്കണമെന്നും ഇതിനായി കുടിയേറ്റ അതോറിറ്റി ഇടപെടണമെന്നുമാണ് ആവശ്യം. കുടിയേറ്റക്കാരുടെ പ്രതിഷേധരീതിയിൽ ആശങ്കയുമായി മെക്സിക്കൻ എമിഗ്രേഷൻ അതോറിറ്റി രംഗത്തുവന്നു.
ചുണ്ടുകൾ കൂട്ടിത്തുന്നുമ്പോൾ രക്തം വരുന്നത് തുടച്ചുകളയാൻ മദ്യമാണ് ഉപയോഗിക്കുന്നത്. തുന്നുമ്പോൾ വെള്ളം കുടിക്കുന്നതിന് ചെറിയ ഭാഗം ചുണ്ടുകൾക്കിടയിൽ ഒഴിവാക്കുന്നുമുണ്ട്. സമീപകാലത്തായി മറ്റ് രാജ്യങ്ങളിൽ നിന്ന് മെക്സിക്കോയിലെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.