ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകി മക്ഡോണാൾഡ്സ്; വൻ ബഹിഷ്‍കരണാഹ്വാനം

ഇസ്രായേൽ സൈനികർക്ക് സൗജന്യമായി ഭക്ഷണം നൽകി മക്ഡോണാൾഡ്സ്. പ്രതിദിനം 4000 പേർക്ക് ഭക്ഷണം നൽകാനുള്ള  തീരുമാനമാണ് മക്ഡോണാൾഡ് അറിയിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ഭക്ഷണം നൽകുന്ന കാര്യം മക്ഡോണാൾഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഏ​കദേശം 10,000 പേർക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

മക്ഡോണാൾഡ് സൈനികർക്കും ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേൽ പൗരൻമാർക്കും ഭക്ഷണം വിതരണം ചെയ്തു. ഇനിയും അത് തുടരും. മക്ഡോണാൾഡിന്റെ ഔട്ട്​ലെറ്റിലെത്തുന്ന ​പട്ടാളക്കാർക്ക് 50 ശതമാനം ഡിസ്കൗണ്ടിൽ ഭക്ഷണം നൽകുമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കമ്പനി വ്യക്തമാക്കി.

ഒരു ഔട്ട്​ലെറ്റ് മുഴുവനായി സഹായം നൽകാൻ നീക്കിവെച്ചിട്ടുണ്ട്. പ്രതിദിനം 4000 ഭക്ഷണപൊതികൾ നൽകുകയാണ് ലക്ഷ്യം. ഇതുവരെ കമ്പനി സൈനികർക്കും ഇസ്രായേലിലെ താമസക്കാർക്കുമായി 12,000 ഭക്ഷണപൊതികൾ വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, മക്ഡോണാൾഡ്സിന്റെ ​പ്രഖ്യാപനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട്.

Tags:    
News Summary - McDonald's is donating thousands of free meals to the Israel Defence Forces and citizens after Hamas attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.