ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം കൂട്ടായ്മയായ മുസ്ലിം കൗൺസിൽ ഓഫ് ബ്രിട്ടൻ (എം.സി.ബി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ വംശജനായ ഡോ. വാജിദ് അക്ത൪ ആണ് സെക്രട്ടറി ജനറൽ. ബ്രിട്ടീഷ് ഇസ്ലാമിക് മെഡിക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ള അക്തർ, എം.സി.ബി അസിസ്റ്റി സെക്രട്ടറി ജനറലായും പ്രവ൪ത്തിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് വംശജനായ മസൂദ് അഹ്മദാണ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ. നേരത്തെ എം.സി.ബി എജുക്കേഷൻ അഫയേഴ്സ് കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നു മസൂദ് അഹ്മദ്. 25 എം.സി.ബി ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ ഇത്തവണ മലയാളിയുമുണ്ട്. ലീഡ്സ് സ൪വകലാശാല അധ്യാപകനും ബ്രിട്ടീഷ് മുസ്ലിം സംഘടനയായ സ്ട്രൈവ് യു.കെ പ്രസിഡന്റുമായ ഡോ.ശഹീൻ കെ. മൊയ്ദുണ്ണിയാണ് കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് ഡോ.ശഹീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.