പാകിസ്താനിലെ സിയാൽകോട്ടിൽ വൻ സ്ഫോടനം

ഇസ്‍ലാമാബാദ്: വടക്കൻ പാകിസ്താനിലെ സിയാൽകോട്ട് നഗരത്തിൽ വൻ സ്ഫോടനം നടന്നതായി റിപ്പോർട്ട്. സൈനിക താവളത്തിൽ ഞായറാഴ്ചയാണ് സംഭവം. പഞ്ചാബ് പ്രവിശ്യയിലെ കന്റോൺമെന്റ് ഏരിയയ്ക്ക് സമീപം സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

"വടക്കൻ പാകിസ്താനിലെ സിയാൽകോട്ട് സൈനിക താവളത്തിൽ ഒന്നിലധികം സ്ഫോടനങ്ങൾ നടന്നു. ഇത് വെടിമരുന്ന് സൂക്ഷിക്കുന്ന സ്ഥലമാണെന്നാണ് പ്രാഥമിക സൂചന. വൻ തീ പടരുകയാണ്. കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല"- ദ ഡെയ്‌ലി മിലാപ് എഡിറ്റർ ഋഷി സൂരി ട്വീറ്റിൽ പറഞ്ഞു.

Tags:    
News Summary - massive explosion occurred in the northern Pakistani city of Sialkot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.