മഹിന്ദ രാജപക്‌സെ

ശ്രീലങ്കയിൽ മന്ത്രിമാരുടെ കൂട്ടരാജി; മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി തുടരും

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെതുടർന്ന് സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയിലെ മന്ത്രിമാർ രാജിവെച്ചു. ഞായറാഴ്ച രാത്രി വൈകി നടന്ന യോഗത്തിലാണ് നടപടി. ​പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിയെക്കുറിച്ച റിപ്പോർട്ടുകൾ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളി മണിക്കൂറുകൾക്ക് ശേഷമാണ് രാജി.

പ്രസിഡന്റ് ഗോടബയ രാജപക്‌സെയും സഹോദരനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെയെയും ഒഴികെയുള്ള 26 മന്ത്രിമാരും രാജിക്കത്ത് പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാ നേതാവുമായ ദിനേശ് ഗുണവർധന മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശ്രീലങ്കൻ കായിക യുവജനകാര്യ മന്ത്രിയും മഹിന്ദ രാജപക്‌സെയുടെ മകനുമായ നമൽ രാജപക്‌സെയും രാജിവെച്ചവരിൽ ഉൾപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെതുടർന്ന് മന്ത്രിമാർ കടുത്ത സമ്മർദത്തിലായിരുന്നുവെന്നാണ് വിലയിരുത്തൽ. കർഫ്യൂ ഏർപ്പെടുത്തിയിട്ടും ജനകീയ പ്രക്ഷോഭം വ്യാപകമായിരുന്നു.

36 മ​ണി​ക്കൂ​ർ ക​ർ​ഫ്യൂ ലം​ഘി​ച്ച് പ്ര​തി​ഷേ​ധം ന​ട​ത്തി​യ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​നേ​രെ പൊ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക, ജ​ല​പീ​ര​ങ്കി പ്ര​യോ​ഗിച്ചു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ മ​നം​മ​ടു​ത്ത് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​ക​ളും പ്ര​തി​പ​ക്ഷ​വും ഞാ​യ​റാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തി​നി​ടെ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ത​ട​യി​ടാ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ 15 മ​ണി​ക്കൂ​റി​നു ശേ​ഷം പു​നഃ​സ്ഥാ​പി​ച്ചു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​വ​ക​ക്ഷി ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഞാ​യ​റാ​ഴ്ച സെ​ൻ​ട്ര​ൽ പ്ര​വി​ശ്യ​യി​ലാ​ണ് പെ​ര​ഡേ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത്. ക​ർ​ഫ്യൂ ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ച് ശ്രീ​ല​ങ്ക​യി​ലെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യാ​യ സ​മാ​ഗി ജ​ന ബ​ല​വേ​ഗ​യ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ കൊ​ളം​ബോ​യി​ൽ സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​തി​ഷേ​ധം ന​ട​ത്തി. പ്ര​തി​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ൾ കൊ​ളം​ബോ​യി​ലെ സ്വാ​ത​ന്ത്ര്യ ച​ത്വ​​ര​ത്തി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞു. പ​ശ്ചി​മ പ്ര​വി​ശ്യ​യി​ൽ ക​ർ​ഫ്യൂ ലം​ഘി​ച്ച് സ​ർ​ക്കാ​ർ വി​രു​ദ്ധ റാ​ലി​ക്ക് ശ്ര​മി​ച്ച 664 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഫേ​സ്ബു​ക്ക്, മെ​സ​ഞ്ച​ർ, യു​ട്യൂ​ബ്, വാ​ട്‌​സ്ആ​പ്, ട്വി​റ്റ​ര്‍, സ്‌​നാ​പ്ചാ​റ്റ്, ഇ​ന്‍സ്റ്റ​ഗ്രാം, ടെ​ലി​ഗ്രാം, ടി​ക് ടോ​ക് അടക്കം പ​ന്ത്ര​ണ്ടോ​ളം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം വി​ല​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്‌​സ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പൊ​തു​വി​മ​ർ​ശ​നം ത​ട​യാ​ൻ​കൂ​ടി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു നി​രോ​ധ​നം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് വി​ല​ക്ക് നീ​ക്കി. ഇ​ന്ധ​നം, പാ​ച​ക​വാ​ത​കം, അ​വ​ശ്യ​സാ​ധ​ന​ ല​ഭ്യ​ത വ​ള​രെ കു​റ​ഞ്ഞ​തും പ​വ​ർ​കട്ടും കാരണം ജനം തെരുവിലിറങ്ങുകയായിരുന്നു.

Tags:    
News Summary - mass resignation at Sri Lankan cabinet; Mahinda Rajapaksa To Remain Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.