വിവാഹാഭ്യർഥന നടത്തിയ ആരേയും കൈവിട്ടില്ല; ഒരേ സമയം മൂന്നു സഹോദരിമാരേയും വിവാഹം കഴിച്ച് യുവാവ്

ഒരേ സമയത്ത് മൂന്ന് സഹോദരിമാരെ വിവാഹം കഴിച്ച് താരമായിരിക്കുകയാണ് ലുവിസോ. കോംഗോ റിപ്പബ്ലിക്കിലാണ് സംഭവം. കോംഗോവിൽ ഒന്നിലധികം പേരെ പങ്കാളിയാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ ഒരേ സമയത്ത് ജനിച്ച മൂന്നുസഹോദരിമാരെ ഒരുമിച്ച് വിവാഹം കഴിക്കുന്ന ആദ്യത്തെ വ്യക്തിയായിരിക്കും ലുവിസോ.

ആദ്യം നതാലിയുമായാണ് ലുവാസോ ഇഷ്ടത്തിലായത്. പിന്നീട് പരിചയപ്പെട്ട നടാഷയും നദെഗെയും തന്നോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നുവെന്ന് ലുവാസോ പറഞ്ഞു. ജനിച്ചയന്ന് മുതല്‍ തങ്ങൾ എല്ലാം പങ്കുവെച്ചാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഒരുമിച്ചൊരു ദാമ്പത്യജീവിതം ബുദ്ധിമുട്ടള്ളതല്ലെന്നും സഹോദരിമാര്‍ പറഞ്ഞു.

എന്നാൽ ഇതൊന്നും ലുവിസോയുടെ മാതാപിതാക്കൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. മകന്‍ മൂന്നു പേരെയും വിവാഹം കഴിക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ലുവിസോയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. കോംഗോയുടെ കിഴക്കൻ ഭാഗത്ത് സൗത്ത് കിവുവിൽ സ്ഥിതി ചെയ്യുന്ന കലെഹെയില്‍ വച്ചാണ് വിവാഹം നടന്നത്.

ലുവിസോയുടെ സുഹൃത്തുക്കളും മറ്റു ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

Tags:    
News Summary - Man marries triplets at the same time - after all three sisters propose to him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.