കവർച്ചക്കാരനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്​ 15 വർഷം; മണം പുറത്തുവരാതിരിക്കാൻ ഉപയോഗിച്ചത്​ 70 എയർ ഫ്രഷ്​നറുകളും

സിഡ്​നി: ആസ്​ട്രേലിയയിൽ വീട്ടിൽ കവർച്ചക്കെത്തിയയാളെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചത്​ 15 വർഷം. മൃതദേഹത്തി​െൻറ മണം മറക്കാനായി ഉപയോഗിച്ചത്​ 70ഒാളം എയർ ഫ്രഷ്​നറുകളും.

വർഷങ്ങൾക്ക്​ മുമ്പ്​ നടന്ന സംഭവത്തി​െൻറ റിപ്പോർട്ടുകൾ ഇപ്പോഴാണ്​ പുറത്തുവന്നത്​. സിഡ്​നി സ്വദേശിയായ ബ്രൂസ്​ റോബർട്ട്​സ്​ ആണ്​ കൊലപാതകത്തിന്​ പിന്നിൽ. കവർച്ചക്കാരനായ ഷെയ്​ൻ സ്​നെൽമാനാണ്​ കൊല്ലപ്പെട്ടത്​. 2002ൽ വീട്ടിൽ കവർച്ചെത്തിയ സ്​നെൽമാനെ ​റോബർട്ട്​ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്​ ശേഷം മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിക്കുകയും ചെയ്​തു.

2017ൽ ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ റോബർട്ട്​ മരണ​പ്പെട്ടു. റോബർട്ട്​ മരിച്ച്​ ഒരു വർഷം പിന്നിട്ടിട്ടും സ്​നെൽമാ​െൻറ മരണത്തെക്കുറിച്ച്​ യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല. 2018ൽ വീട്​ ശുചിയാക്കുന്നതിനിടെയാണ്​ സ്​​നെൽമാ​െൻറ മൃതദേഹം കണ്ടെത്തുന്നത്​. മാലിന്യകൂമ്പാരങ്ങൾക്കിടയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന്​ ചുറ്റും 70ഒാളം എയർഫ്രഷ്​നറി​െൻറ കുപ്പികളും ക​ണ്ടെടുത്തതായി കോടതിയെ അറിയിച്ചു. അധികമാരോടും അടുത്തിടപഴകാത്ത വ്യക്തിയാണ്​ റോബർട്ട്​. ഇയാളുടെ വീട്ടിൽനിന്ന്​ നിരവധി തോക്കുകളും പൊലീസ്​ കണ്ടെത്തി. 

Tags:    
News Summary - Man Killed Burglar, Kept Body For 15 Years, Used Air Fresheners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.