101 സ്ത്രീകളുടെ മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തു; യു.കെയിൽ കൊലപാതകക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതി കുറ്റമേറ്റു

ലണ്ടൻ: 101 സ്ത്രീകളുടെ മൃതദേഹം ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് സമ്മതിച്ച് യു.കെയിൽ ആശുപത്രിയിൽ ഇലക്ട്രീഷനായി ജോലി ചെയ്തിരുന്ന പ്രതി. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുകയാണ് ഡേവിഡ് ഫുള്ളർ(68).

​വെൻഡി നെൽ(25), കരോലിൻ പിയേഴ്സ്(20)എന്നിവരെ കൊലപ്പെടുത്തിയതായി പ്രതി നേരത്തേ സമ്മതിച്ചിരുന്നു. 2008നും 2020നുമിടയിൽ മോർച്ചറികളിലെ 78 മൃതദേഹങ്ങളെ ബലാത്സംഗം ചെയ്ത കുറ്റവും പ്രതി ഏറ്റുപറഞ്ഞു. 23 സ്ത്രീകളുടെ മൃതദേഹങ്ങൾ ബലാത്സംഗം ചെയ്ത കാര്യമാണ് ഇപ്പോൾ ഏറ്റുപറഞ്ഞത്.

വ്യാഴാഴ്ച ക്രോയ്ഡൻ ക്രൗൺ കോടതിയിലാണ് വിചാരണ നടന്നത്. ആശുപത്രികളിലെ മോർച്ചറികളിലെ 23 സ്ത്രീകളുടെ മൃതദേഹങ്ങളാണ് ദുരുപയോഗം ചെയ്തതെന്ന് ഫുള്ളർ സമ്മതിച്ചു. ഇത്തരം ഹീനകൃത്യം നടത്തിയത് കാമറയിൽ പകർത്തി പ്രതി സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. മൃതദേഹങ്ങളിൽ ലൈംഗികാതിക്രമങ്ങൾ നടത്തിയതിനും ഇതിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചതിനും പ്രത്യേക ശിക്ഷയനുഭവിക്കേണ്ടി വരും. ഡിസംബർ അഞ്ചിനാണ് കേസിൽ വിധി പറയുക.

Tags:    
News Summary - Man jailed for life, admits he sexually abused dead bodies of 101 women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.