Posted On
date_range Updated On
date_range കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയെ പിടികൂടി
വാഷിങ്ടൺ: യു.എസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയെ പിടികൂടി. ടെക്സസ് സ്വദേശിയായ പോൾ മുറെയെയാണ് പൊലീസ് പിടികൂടിയത്.
ഔദ്യോഗിക വസതിയായ നേവൽ ഒബ്സർവേറ്ററിക്ക് സമീപം പാർക്ക് ചെയ്തിരുന്ന ഇയാളുടെ വാഹനത്തിൽനിന്ന് തോക്കും വെടിയുണ്ടകളും വാഷിങ്ടൺ ഡി.സി പൊലീസ് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. പോൾ മുറെക്കായി പ്രദേശിക ഇന്‍റലിജൻസ് ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.
അപകടകരമായ ആയുധം കൈവശം വെക്കൽ, തോക്ക് കൈവശം സൂക്ഷിക്കൽ, അനധികൃതമായി വെടിയുണ്ട കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മുറെയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.