തർക്കത്തിനിടെ വന്നുകയറിയത് പൊലീസ് നായ; നോക്കിയില്ല, കൊടുത്തു കടിയൊന്ന്

ഒരു തർക്കം നടക്കുന്നുണ്ടെന്ന് ആരോ വിളിച്ച് പറഞ്ഞ് അർധരാത്രി ഒാടിയെത്തിയതാണ് പൊലീസ്.  പൊലീസെത്തിയപ്പോൾ കണ്ടത് രണ്ട് യുവാക്കളും ഒരു യുവതിയും തമ്മിൽ പൊരിഞ്ഞതല്ല്. 

പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ പൊലീസിനും കിട്ടി മൂക്കിനിട്ടൊരു ഇടി. മനുഷ്യൻമാർ തമ്മിലുള്ള തർക്കമല്ലെയെന്ന് കരുതി മാറിനിന്ന് കാഴ്ചകണ്ട പൊലീസ് നായയെയും യുവാക്കൾ വെറുതെവിട്ടില്ല. അരിശം മൂത്ത ഒരാൾ പൊലീസ് നായയെ പിടിച്ച് കടിച്ചു. 

സംഭവം നടക്കുന്നത് അങ്ങ് ജർമനിയിലാണ്.  29 വയസ്സുള്ള രണ്ട് യുവാക്കളും 35 വയസുകാരിയായ ഒരു യുവതിയും തമ്മിലുള്ള തർക്കം തീർക്കാൻ പോയതായിരുന്നു പൊലീസ്. 

ഒടുവിൽ മൂന്നു പേരെയും അറസ്റ്റ് ചെയ്ത് ഒരു രാത്രി മുഴുവൻ തടവിലാക്കിയാണ് 'ലഹളക്കാരെ' പൊലീസ് ശാന്തരാക്കിയത്. ആക്രമണത്തിൽ കടിയേറ്റ പൊലീസ് നായക്ക് മുറിവേറ്റിട്ടില്ല. മൂക്കിന് ഇടികൊണ്ട പൊലീസുകാരന് ചെറിയ പരിക്കുണ്ട്. 

Tags:    
News Summary - Man bites police dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.