46 ഐവറികോസ്റ്റ് സൈനികർക്ക് മാലിയിൽ 20 വർഷം തടവ്

ബമാകോ: 46 ഐവറികോസ്റ്റ് സൈനികർക്ക് മാലിയിൽ കോടതി 20 വർഷം തടവ് വിധിച്ചു. 3000 ഡോളറിലേറെ പിഴയും വിധിച്ചിട്ടുണ്ട്. ജൂലൈയിലാണ് ബമാകോ വിമാനത്താവളത്തിൽ സൈനികർ അറസ്റ്റിലായത്. സെപ്റ്റംബറിൽ വിട്ടയച്ച മൂന്ന് വനിത സൈനികർക്ക് അവരുടെ അസാന്നിധ്യത്തിൽ വധശിക്ഷയും വിധിച്ചു. ആയുധക്കടത്ത്, സർക്കാറിനെതിരായ ഗൂഢാലോചന തുടങ്ങിയവയാണ് കുറ്റം.

അടച്ചിട്ട കോടതിയിൽ കനത്ത സുരക്ഷയിലായിരുന്നു വിചാരണ. മാലിയിലെ യു.എൻ സമാധാനദൗത്യ സംഘത്തിന് പിന്തുണ നൽകാനാണ് സൈനികർ എത്തിയതെന്നാണ് ഐവറികോസ്റ്റും ഐക്യരാഷ്ട്ര സഭയും പറയുന്നത്. സൈനികരുടെ അറസ്റ്റ് അയൽരാഷ്ട്രങ്ങൾക്കിടയിൽ നയതന്ത്ര പ്രശ്നമായിരുന്നു.

Tags:    
News Summary - Mali sentences 46 Ivorian soldiers to 20 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.