മുഹമ്മ (ആലപ്പുഴ): അമേരിക്കൻ പ്രസിഡൻറ് ബൈഡെൻറ സെക്യൂരിറ്റി കൗൺസിലിൽ മലയാളിത്തിളക്കം. തണ്ണീർമുക്കം കണ്ണങ്കര പള്ളിക്ക് സമീപമുള്ള കളത്തിൽ കുടുംബത്തിലെ ശാന്തിയാണ് (47) പ്രസിഡൻറിെൻറ സെക്യൂരിറ്റി കൗൺസിൽ സ്ഥാനത്തേക്ക് നിയമിതയായത്. കണ്ണങ്കര കളത്തിൽ പ്രഫ. ജയിംസ് സക്കറിയയുടെയും ചൈനീസ് തായ്പേയ് സ്വദേശിനി പ്രഫ. ലൂസിയയുടെയും മകളാണ് ശാന്തി.
ഇൻറർനാഷനൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റഡീസിെൻറ സീനിയർ ഡയറക്ടർ ആയിരുന്ന ശാന്തി ലോകബാങ്ക് ഉൾെപ്പടെയുള്ള ഏജൻസികളിലും പ്രവർത്തിച്ചിട്ടുണ്ട്. ബറാക് ഒബാമയുടെ മുൻ സ്പെഷൽ അസിസ്റ്റൻറും എഴുത്തുകാരനുമായ ജോൺ വുൽഫ്സ്താലാണ് ഭർത്താവ്. പ്രഫ. ജയൻ കളത്തിൽ സഹോദരനാണ്.
മാധ്യമപ്രവർത്തക കൂടിയായ ശാന്തി ജനിച്ചതും വളർന്നതും അമേരിക്കയിലാണ്. 60 വർഷം മുമ്പ് ബി.എസ്സി പാസായ ശേഷം ശാന്തിയുടെ പിതാവ് പ്രഫ. ഡോ. ജയിംസ് പിഎച്ച്.ഡി ചെയ്യുന്നതിനാണ് അമേരിക്കയിലേക്ക് വിമാനം കയറിയത്. പിഎച്ച്.ഡി നേടിയ ശേഷം അവിടെ കോളജ് അധ്യാപകനായി ജീവിതം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.