Posted On
date_range Updated On
date_range ജപ്പാനിൽ വീണ്ടും ഭൂചലനം; സുനാമി മുന്നറിയിപ്പില്ല
ടോക്യോ: ഉത്തര ജപ്പാനിലെ ഹോൻഷു ദ്വീപിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് രാജ്യത്തെ കാലാവസ്ഥ ഏജൻസി അറിയിച്ചു. രാവിലെ 6.57നാണ് ഭൂചലനം അനുഭവപ്പെട്ടത്.
മണ്ണിടിച്ചിലിന് സാധ്യത കൽപിക്കുന്നുണ്ടെങ്കിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ടോക്യോക്ക് വടക്ക് മിയാഗി തീരത്തോട് ചേർന്നാണ് ഭൂചലനം ഉണ്ടായത്. ഫുകുഷിമ ആണവ നിലയത്തിൽ നിന്ന് വളരെ അകലെയല്ല ഇത്. ഇവിടെ ടോക്യോ ഇലക്ട്രിക് പവർ പരിശോധന നടത്തി.
പ്രഭവകേന്ദ്രത്തോട് അടുത്ത് മറ്റൊരു ഓപ്പറേറ്റർ ഒനഗാവ ആണവ നിലയത്തിൽ പരിശോധന നടത്തുന്നതായി എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.