കാണാതെപോയ ടെലിവിഷൻ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

ലോസ് ആഞ്ചലസ്: ഒരാഴ്ച മുമ്പ് കാണാതായ അമേരിക്കൻ ടെലിവിഷൻ താരം ലിൻഡ്‌സെ പേൾമാനെ മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ഹോസ്പിറ്റൽ, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തയായ നടിയാണ് പേൾമാൻ.

മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഹോളിവുഡ് ഏരിയ ഓഫിസർമാർ നടത്തിയ പരിശോധനയിൽ ലിൻഡ്‌സെ പേൾമാൻ ആണെന്ന് തിരിച്ചറിയുകയായിരുന്നു.43 കാരിയായ ലിൻഡ്‌സെയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ലിൻഡ്സെയുടെ ഭർത്താവ് വാൻസ് സ്മിത്തും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 13നാണ് ലിൻഡ്സെ പേൾമാനെ കാണാതായത്. 

Tags:    
News Summary - Lindsey Pearlman Found Dead After Being Reported Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.