അറ്റ്ലാന്‍റ: എൻ.സി.സി.എ നീന്തൽ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ വനിതയായി ലിയ തോമസ്. വനിതകളുടെ 500 യാർഡ് മത്സരത്തിന്‍റെ അവസാന 100 യാർഡുകളിലെ മികച്ച പ്രകടനത്തിനാണ് ലിയ ചാമ്പ്യൻ പട്ടം നേടിയത്.
പെൻസിൽവാനിയ സർവകലാശാലയിലയിൽ നിന്നും മത്സരത്തിനെത്തിയ ലിയ 4 മിനിറ്റ് 33.24 സെക്കൻഡ് കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. ഈ ആഴ്ച അവസാനം നടക്കുന്ന 200-യാർഡ്, 100-യാർഡ് എൻ.സി.സി.എ ചാമ്പ്യൻഷിപ്പുകളിലും മത്സരിക്കും. വിർജീനിയയുടെ എമ്മ വെയാന്റ് 4.34.99 സെക്കൻഡോടെ രണ്ടാം സ്ഥാനത്താണ്.
പുരുഷനായി ജനിച്ച ലിയ സ്ത്രീകളുമായി മത്സരിക്കുന്നത് നീതിയല്ലെന്ന് നിരീക്ഷകർ ആരോപണമുയർത്തി. ഇത് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കഴിയുന്നത്ര കാലം നീന്തൽ തുടരുമെന്നും തടയുന്നവർ തടയട്ടെയെന്നും ലിയ പ്രതികരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.