ബൈറൂത്ത്: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ലബനാനിൽ രണ്ടു വർഷത്തെ ഇടവേളക്കു ശേഷം പുതിയ സർക്കാർ ചുമതലയേറ്റു. പ്രധാനമന്ത്രി നവാഫ് സലാമിന്റെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രസിഡന്റായ സലാം പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒരു മാസത്തിനു ശേഷമാണ് മന്ത്രിസഭ രൂപവത്കരിക്കുന്നത്. ഇസ്രായേൽ-ഹിസ്ബുല്ല ഏറ്റുമുട്ടലിൽ കനത്തനാശം നേരിട്ട ലബനാൻ പുനർനിർമാണ പദ്ധതിയിലാണ്.
നവംബറിൽ വെടിനിർത്തൽ കരാർ നിലവിൽവന്ന ശേഷവും ഇസ്രായേൽ തെക്കൻ ലബനാനിൽ കനത്തആക്രമണം നടത്തിയിരുന്നു. പതിനായിരങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും വൈദ്യുതിമേഖല തകരുകയും ചെയ്ത രാജ്യം സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തികനില മെച്ചപ്പെടുത്തുമെന്നും നീതിന്യായ സംവിധാനം ഉടച്ചുവാർക്കുമെന്നും സലാം വ്യക്താക്കിയിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രി സലാമിനും പ്രസിഡന്റ് ജോസഫ് ഔനും ഹിസ്ബുല്ല പിന്തുണ നൽകിയിട്ടില്ല. ഹിസ്ബുല്ലയുമായി താൽപര്യമില്ലാത്ത സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധം ശക്തമാക്കാനുള്ള നീക്കത്തിലാണ് പുതിയ സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.