Posted On
date_range Updated On
date_range കിയവിൽ റഷ്യൻ ഡ്രോൺ ആക്രമണം; ഒരു മരണം
കിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യയുടെ ഡ്രോൺ ആക്രമണം. ഇന്നലെ അർധരാത്രിയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഡ്രോൺ പെട്രോൾ സ്റ്റേഷനിൽ തകർന്നുവീണ് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കിയവ് മേയർ വൈറ്റലി ക്ലിറ്റ്സ്ച്കോ അറിയിച്ചു. 54 ഡ്രോണുകളാണ് ലക്ഷ്യം വെച്ചതെന്നും അതിൽ 52എണ്ണം വെടിവെച്ചിട്ടതായും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. കിയവിൽ മാത്രം 40 ഡ്രോണുകളാണ് വെടിവെച്ചിട്ടതെന്നും അധികൃതർ അവകാശപ്പെട്ടു.
2002 ഫെബ്രുവരി മുതലാണ് റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത്. യുക്രെയ്നിലെ 12 പ്രദേശങ്ങളിൽ വ്യോമാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ആളുകൾ ഷെൽറ്ററുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും മേയർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.