പാർലമെന്‍റ് മന്ദിരം
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയായി. 50 അംഗ പാർലമെന്റിലേക്ക് 27 വനിതകൾ ഉൾപ്പെടെ 305 പേരാണ് ജനവിധി തേടിയത്. അഞ്ചു മണ്ഡലങ്ങളിൽനിന്ന് പത്തുപേരെ വീതം തെരഞ്ഞെടുക്കുന്നതാണ് രീതി.
പാർലമെന്റും സർക്കാറും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കഴിയാതെ തുടർന്നപ്പോൾ കഴിഞ്ഞ ജൂണിൽ അമീർ പ്രത്യേക അധികാരം ഉപയോഗിച്ച് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. വിദേശത്തുനിന്നുള്ള നിരീക്ഷകരുടെ സാന്നിധ്യത്തിൽ സമാധാനപരമായും സുതാര്യമായുമാണ് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.