യൂറോപിൽ മൂന്ന്​ ലക്ഷം കടന്ന്​ കോവിഡ്​ മരണം

പാരിസ്​: കോവിഡി​െൻറ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന യൂറോപ്പിൽ മൊത്തം മരണസംഖ്യ മൂന്നുലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 1.2 കോടിയാണ്​. അടുത്തിടെയായി രോഗബാധ വീണ്ടും കരുത്താർജിച്ചതോടെ യൂറോപ്പിലെ വിവിധ രാജ്യങ്ങൾ നീണ്ട ഇടവേളക്കുശേഷം ലോക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്​.

രണ്ടു ദിവസത്തിനിടെ ഒരു ലക്ഷത്തിലേറെ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​ത യു.കെയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി 1200 പേരാണ്​ മരിച്ചത്​. ഇറ്റലിയിൽ നേരത്തേ വൈറസ്​ ഏറ്റവും നാശംവിതച്ച മേഖലകളിലൊന്നായ ലൊംബാർഡി, കലബ്രിയ, ബെർഗാമോ തുടങ്ങിയ ഇടങ്ങൾ കടുത്ത നിയന്ത്രണത്തിലാണ്​.

യു.കെ, ഇറ്റലി എന്നിവക്കു പുറമെ ഫ്രാൻസ്​, സ്​പെയിൻ എന്നീ രാജ്യങ്ങളിലും ലോക്​ഡൗണിനു സമാനമായ സാഹചര്യം നിലനിൽക്കുകയാണ്​. ഡെന്മാർക്​, ഗ്രീസ്​ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.