ശഹ്ബാസ് ശരീഫ് എന്നെ പുറത്താക്കാൻ ശ്രമിച്ചു –ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: ശഹ്ബാസ് ശരീഫ് നേതൃത്വം നൽകുന്ന 'ഇറക്കുമതി സർക്കാർ' ആണ് തന്നെ പുറത്താക്കാൻ ശ്രമിച്ചതെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ തന്നെ മത്സരം ഉറപ്പിച്ചതായി സൂചന ലഭിച്ചിരുന്നു. തന്നെ പുറത്താക്കിയ നടപടി പാകിസ്താനെ വിദേശ ശക്തികൾക്ക് അടിയറവെക്കുമെന്നും ഇംറാൻ അവകാശപ്പെട്ടു.

കറാച്ചിയിൽ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫി‍െൻറ(പി.ടി.ഐ) റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്താക്കിയത് നമ്മുടെ രാജ്യത്തിനുനേരെ നടന്നിട്ടുള്ള ഗൂഢാലോചനയാണെങ്കിൽ താൻ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കണമെന്ന് ഇംറാൻ അഭ്യർഥിച്ചു.

റാലിയിൽ പങ്കെടുത്തവരോട് നന്ദി പറഞ്ഞ ഇംറാൻ ഖാൻ, നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടേയും ഭാവിയെ കുറിച്ച് ചില കാര്യങ്ങൾ സംസാരിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്ന് വ്യക്തമാക്കി. എന്നെ രാഷ്ട്രീയത്തിൽനിന്നുതന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദേശ ഫണ്ട് കേസ്. ഞാനൊരിക്കിലും ഒരു രാജ്യത്തിനും എതിരായിരുന്നില്ല. ഇന്ത്യ വിരുദ്ധനോ യൂറോപ്പ് വിരുദ്ധനോ യു.എസ് വിരുദ്ധനോ അല്ല. ലോകത്തിന്റെ മാനവികതക്കൊപ്പം നിൽക്കുന്നു. എല്ലാവരുടെയും സൗഹൃദമാണ് ആഗ്രഹിക്കുന്നതെങ്കിലും ആരുടെയും അടിമയാകാൻ ഇല്ല -ഇംറാൻ പ്രഖ്യാപിച്ചു.

പാർട്ടിയിൽനിന്നു പുറത്തുപോയവർ ചേർന്ന് തനിക്കെതിരെ നാലു മാസമായി ഗൂഢാലോചന നടത്തുകയാണെന്നും ഇംറാൻ പറഞ്ഞു. ലക്ഷക്കണക്കിനാളുകൾ റാലിയിൽ പങ്കെടുത്തതായി പി.ടി.ഐ അവകാശപ്പെട്ടു.

Tags:    
News Summary - Knew Match Was Fixed, Says Imran Khan On Ouster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.