Posted On
date_range Updated On
date_range റഷ്യയിൽ ആയുധപ്പുരകൾ സന്ദർശിച്ച് കിം ജോങ് ഉൻ
മോസ്കോ: റഷ്യയിലുള്ള ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ റഷ്യയിലെ ആയുധപ്പുരകൾ സന്ദർശിച്ചു. ഹൈപർ സോണിക് മിസൈലുകളും ആണവ ബോംബർ വിമാനങ്ങളും യുദ്ധക്കപ്പലുകളും മറ്റു ആയുധങ്ങളും അദ്ദേഹം നടന്നുകണ്ടു.
റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവും ഉന്നത സൈനികോദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ളവരുമായി കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും ആയുധ കൈമാറ്റ കരാറിൽ ഒപ്പിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.