കമല ഹാരിസ് ​അമേരിക്കയുടെ ആദ്യ വനിത പ്രസിഡൻറാകുന്നത് അപമാനകരമെന്ന്​ ട്രംപ്


വാഷിങ്​ടണ്‍: ഡെമോക്രാറ്റിക് വൈസ് പ്രസിഡൻറ്​ സ്ഥാനാര്‍ഥി കമല ഹാരിസിനെ തെരഞ്ഞെടുക്കപ്പെട്ടാൽ അത്​ അമേരിക്കക്ക്​ അപമാനമാകുമെന്ന്​ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് കമലയെ ഇഷ്ടമല്ലെന്നും അവര്‍ രാജ്യത്തെ ആദ്യ വനിത ​പ്രസിഡൻറ്​ പദവിയിലെത്തിയാൽ അത് രാജ്യത്തിന് കനത്ത അപമാനമാണെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയിലെ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപി​െൻറ വിവാദ പരാമർശം.

''ജനങ്ങള്‍ക്ക് ആർക്കും അവരെ ഇഷ്ടമല്ല. അമേരിക്കയുടെ ആദ്യ വനിത പ്രസിഡൻറാകാന്‍ അവര്‍ക്ക് കഴിയില്ല. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ്''​- ട്രംപ് പറഞ്ഞു.

ബൈഡന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാൽ അത്​ ചൈന ജയിക്കുന്നതുപോലെയാണ്​. ചരിത്രത്തിൽ ലോകത്തെ ഏറ്റവും മികച്ച സമ്പദ്​വ്യവസ്ഥയാണ്​ അമേരിക്ക. ചൈന പുറത്തുവിട്ട ​േപ്ലഗിൽ രാജ്യത്തെ സമ്പദ്​വ്യവസ്ഥ അടച്ചുപൂട്ടി. ഇപ്പോൾ അത്​ വീണ്ടെടുത്തിരിക്കുകയാണ്​. ബൈഡൻ ജയിക്കണമെന്ന് ചൈന ആഗ്രഹിക്കുന്നതിൻെറ കാരണം ഇപ്പോള്‍ വ്യക്തമാണ്. അമേരിക്കയെ തകര്‍ക്കുന്ന നയങ്ങള്‍ മാത്രമറിയുന്നയാളാണ് ബൈഡന്‍ എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ട്രംപ് ആരോപിച്ചു.

​നേരത്തേയും ബൈഡനെയും കമല ഹാരിസിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ ട്രംപ്​ വിമര്‍ശനങ്ങൾ നടത്തിയിരുന്നു. ചൈനയുമായി ഇവർക്ക്​ ഇടപാടുകളുണ്ടെന്നും വിമർശനമുയർത്തി. ​കമല ക്ഷോഭിക്കുന്ന ഭ്രാന്തിളകിയ തീവ്ര ഇടത് പക്ഷക്കാരിയാണെന്നും വൃത്തികെട്ട സ്​ത്രീയാണെന്നുമുള്ള ട്രംപി​െൻറ സ്​ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ ഡെമോക്രാറ്റിക്കുകൾ രംഗ​െത്തത്തിയിരുന്നു. നവംബറിലാണ്​ യു.എസിൽ തെരഞ്ഞെടുപ്പ്​ നടക്കുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.