Posted On
date_range Updated On
date_range ബൈഡന്റെ ആതിഥേയത്തിൽ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷം; ഒരുക്കങ്ങൾ കണ്ട് ഞെട്ടി ഇന്ത്യൻ വംശജർ
ഇതിന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ദീപാവലി ആഘോഷങ്ങൾക്കാണ് തിങ്കളാഴ്ച വൈറ്റ് ഹൗസ് സാക്ഷിയായത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതും.
'വൈറ്റ് ഹൗസിൽ ഇത്ര വലിയ ദീപാവലി ആഘോഷം ആദ്യമായാണ്. ഇത്രയധികം ഏഷ്യൻ അമേരിക്കൻസിന്റെ പങ്കാളിത്തവും ആദ്യമായാണ്. ദീപാവലിയെ അമേരിക്കൻ സംസ്കാരത്തിന്റെ ആനന്ദകരമായ ഭാഗമാക്കിയതിന് ഏഷ്യൻ അമേരിക്കക്കാരോട് നന്ദിയുണ്ട്' -ബൈഡൻ പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡൻ, പത്നി ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കെടുത്തു. ആഘോഷങ്ങൾക്കായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. ബൈഡൻ ഭരണകൂടത്തിലെ ദക്ഷിണേഷ്യൻ അമേരിക്കക്കാർ ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കയിലുള്ള ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ധൈര്യത്തെയും ശുഭപ്രതീക്ഷകളെയും സഹാനുഭൂതിയെയും ബൈഡൻ ചടങ്ങിൽ പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.