Posted On
date_range Updated On
date_range 'റാഷിദ്, റാഷിദ്, റാഷിദ് സനൂക് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി'; ഋഷി സുനകിനെ റാഷിദ് ആക്കി ബൈഡൻ
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ റാഷിദ് സനൂക് ആക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഋഷി സുനകിന്റെ പേര് ബൈഡൻ തെറ്റായി ഉച്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. റാഷിദ് സനൂക് എന്നൊരാൾ ബ്രിട്ടന്റെ പ്രധാനമന്ത്രിയായെന്ന വാർത്ത ബൈഡന് എവിടെ നിന്ന് ലഭിച്ചെന്ന് അറിയില്ലെന്നാണ് ട്രോൾസ്‌റ്റോയ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് പ്രതികരിച്ചത്. ഒരു രാഷ്ട്ര തലവൻ ഇത്തരം തെറ്റുകൾ വരുത്തുന്നത് നാണക്കേടാണെന്ന് ചിലർ കുറിക്കുന്നു.
ജോ ബൈഡൻ ഇങ്ങനെ ആശയക്കുഴപ്പത്തിലാകുന്നത് ഇതാദ്യമായല്ല. പ്രസംഗത്തിന് ശേഷം എന്ത് ചെയ്യണമെന്ന് അറിയാതെ വേദിയിൽ പകച്ചു നിൽക്കുന്ന ബൈഡന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പേരുകൾ തെറ്റായി ഉച്ചരിക്കുന്നതും ഇതിന് മുമ്പ് വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.