ഡെറിക് ഷോ

ഫ്ലോയ്ഡ് വധം: ശിക്ഷ ഉചിതമെന്ന്​ ബൈഡൻ

വാഷിങ്​ടൺ: ആഫ്രോ-ഏഷ്യൻ വംശജനായ ജോർജ്​ ഫ്ലോയ്ഡിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ പൊലീസുകാരന്​ തടവുശിക്ഷ വിധിച്ച നടപടി ഉചിതമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ. വൈറ്റ്​ഹൗസിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലോയ്ഡ് വധക്കേസില്‍ യു.എസിലെ മുന്‍ പൊലീസ് ഓഫിസർ ഡെറിക് ഷോവിനെ 22.5 വര്‍ഷത്തെ തടവിനാണ്​ ശിക്ഷിച്ചത്​. 2020 മേയ് മാസത്തിൽ യു.എസിലെ മിനിയപൊലിസ്​ നഗരത്തില്‍ വെച്ചാണ് ഫ്ലോയ്ഡിനെ പൊലീസ് വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്.

ഫ്ലോയ്ഡി​െൻറ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന ഡെറക്കിൻെറ വിഡിയോ വൈറലായതോടെ വലിയ പ്രതിഷേധത്തിനാണ് യു.എസ്​ സാക്ഷിയായത്. എട്ട്​ മിനിറ്റും 46 സെക്കന്‍ഡും ഷോവി​െൻറ കാല്‍മുട്ടുകള്‍ ​േഫ്ലായ്​ഡി​െൻറ കഴുത്തിലുണ്ടായിരു​െന്നന്നാണ് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്. വംശീയ വിവേചനത്തിനെതിരെ ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് ഫ്ലോയ്ഡ് സംഭവം കാരണമായിരുന്നു.

ജഡ്ജി പീറ്റര്‍ കാഹിലാണ് ശിക്ഷ വിധിച്ചത്. അധികാരസ്ഥാപനത്തി​െൻറ ദുരുപയോഗമാണ് ഒരാളുടെ മരണത്തിന് ഇടയാക്കിയത്. നിയമത്തി​െൻറ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. വികാരത്തിനും സഹതാപത്തിനും ഇവിടെ സ്ഥാനമില്ലെന്ന് 22 പേജുള്ള വിധിന്യായത്തില്‍ ജഡ്ജി പറഞ്ഞു. ഷോവിൻെറ മാതാവി​െൻറ ഭാഗം കൂടി കേട്ടതിനു ശേഷമാണ് ജഡ്ജി ശിക്ഷ വിധിച്ചത്.    

Tags:    
News Summary - Joe Biden about Derek Chauvin sentence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.