ടോക്യോ: കോവിഡ് വൈറസിെൻറ പുതിയ വകഭേദം ജപ്പാനിലും കണ്ടെത്തി. ബ്രസീലിൽനിന്ന് ജപ്പാനിലെത്തിയ യാത്രക്കാരിലാണ് വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ജപ്പാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത വൈറസ് വകഭേദങ്ങളിൽനിന്ന് വ്യത്യസ്തമാണ് പുതിയ വകഭേദം.
വിമാനത്താവളത്തിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് ബ്രസീലിൽ നിന്നെത്തിയ നാൽപതുകാരനും മുപ്പതുകാരിക്കും രണ്ടു കൗമാരക്കാർക്കും പുതിയ കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും മറ്റു രാജ്യങ്ങളുമായി ചേർന്ന് വൈറസിെൻറ പുതിയ വകഭേദത്തെ കുറിച്ചുള്ള പഠനത്തിലാണ് ജപ്പാൻ. നിലവിൽ കണ്ടുപിടിച്ച വാക്സിനുകൾ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കാര്യക്ഷമമാണോ എന്നത് വ്യക്തമല്ല. നേരത്തേ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക വകഭേദത്തിലുള്ള മുപ്പത് കോവിഡ് കേസുകൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.