ചൈനയെ പേടിച്ച് ജാക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഒഴിയുന്നു

ബെയ്ജിങ്: ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക് മാ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഒഴിയുന്നു. ആന്റ് ഗ്രൂപ്പിന്റെ നിയ​ന്ത്രണം ഇനി പത്തംഗസംഘത്തിനായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിൻടെക് പ്ലാറ്റ്ഫോമാണ് ആന്റ് ഗ്രൂപ്പ്. ചൈനീസ് സർക്കാരിന്റെ അതൃപ്തിക്ക് പാത്രമായതോടെ ജാക്മായുടെ ആന്റ് നടത്താനിരുന്ന ഐ.പി.ഒ തടഞ്ഞിരുന്നു.

2020ന്റെ അവസാനത്തിൽ ആന്റ്സിന്റെ 3700 കോടി ഡോളറിന്റെ ഐ.പി.ഒ ഒഴിവാക്കുകയും നിർബന്ധിത പുനഃക്രമീകരണത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. 3700കോടി ഡോളര്‍ ചൈനയിലും ഹോങ്കോങിലും ലിസ്റ്റ് ചെയ്ത് നേടാനും അതുവഴി സാമ്പത്തിക സേവന സ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ വിപണി മൂലധനം 280 ബില്യണ്‍ ഡോളറിലെത്തിക്കാനുമായിരുന്നു നീക്കം. 

ജാക്ക് മാ നിയന്ത്രണം ഉപേക്ഷിക്കുന്നതോടെ പ്രാരംഭ പബ്ലിക് ഓഫറുമായി വിപണിയിലെത്താന്‍ ആന്റ് ഗ്രൂപ്പിന് കൂടുതൽ സമയം വേണ്ടിവരും.

ഏറെക്കാലമായി പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായിരുന്നു ജാക് മാ. ചൈനീസ് സര്‍ക്കാര്‍ ജാക്ക് മായെ അറസ്റ്റ് ചെയ്തിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. ആലിബാബയുടെ പ്രവര്‍ത്തനങ്ങളില്‍ ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തല്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ജാക് മാ അപ്രത്യക്ഷനായിരുന്നത്.

Tags:    
News Summary - Jack ma to give up control Of ant group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.