ഇറ്റലിയിൽ ജി20 ഉച്ചകോടി; കാലാവസ്​ഥ വ്യതിയാനം മുഖ്യ ചർച്ച

റോം: ഈ മാസം 30നും 31നും ഇറ്റലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ ചൈന, റഷ്യ നേതാക്കൾ പ​ങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച്​ വിദേശകാര്യ മന്ത്രി വാങ്​ യി സമ്മേളനത്തിനെത്തും.

നയത​ന്ത്രപ്രശ്​നങ്ങൾ മൂലം തുർക്കിയും സമ്മേളനത്തിനില്ല. കാലാവസ്​ഥ വ്യതിയാനമാണ്​ ഉച്ചകോടിയിലെ മുഖ്യ വിഷയം. യു.എസ്​, ആസ്​ട്രേലിയ, ഫ്രാൻസ്​ എന്നീ രാജ്യങ്ങൾ പ​ങ്കെടുക്കും. അന്തർവാഹിനി കരാറിൽ നിന്ന്​ ആസ്​ട്രേലിയ പിന്മാറിയതിനെ തുടർന്നുണ്ടായ പ്രശ്​നങ്ങൾക്കു ശേഷം ആദ്യമായാണ്​ ഫ്രാൻസും ആസ്​ട്രേലിയയും യു.എസും ഒരു വേദിയിൽ ഒന്നിക്കുന്നത്​.

ആഗോളതാപനം തടയാൻ ദരിദ്രരാജ്യങ്ങളെ സഹായിക്കാൻ 10,000 കോടി ഡോളർ നൽകുമെന്ന ജി20 രാജ്യങ്ങളുടെ വാഗ്​ദാനം പാലിക്കണമെന്നാണ്​ യു.എന്നി​െൻറ ആവശ്യം.

കാലാവസ്​ഥ വ്യതിയാനത്തിനു കാരണമായ കാർബൺ വാതകങ്ങൾപുറന്തള്ളുന്നതി​െൻറ 80 ശതമാനം ഉത്തരവാദിത്തവും ജി20 അംഗങ്ങൾക്കാണ്​.

Tags:    
News Summary - Italy G20 Leaders' Summit in Rome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.