ജറൂസലം: ഇറാനിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഖാസിം സുലൈമാനി വധിക്കപ്പെട്ടതിന്റെ രണ്ടാം വാർഷികദിനത്തിൽ ഇസ്രായേൽ പത്രങ്ങൾ ഹാക്ക് ചെയ്യപ്പെട്ടു. ജറൂസലം പോസ്റ്റിന്റെ ഇംഗ്ലീഷ് വെബ്സൈറ്റ്, ഹീബ്രു ഭാഷയിലെ മആരിവിന്റെ ട്വിറ്റർ അക്കൗണ്ട് എന്നിവക്കെതിരെയാണ് സൈബർ ആക്രമണം.
സംഭവത്തിനു പിന്നിൽ ഇറാൻ ഹാക്കർമാരാണെന്നാണ് ആരോപണം. 'നിങ്ങൾ ചിന്തിക്കാത്ത ഭാഗങ്ങളിൽ നിങ്ങൾക്കരികെ ഞങ്ങളുണ്ട്' എന്ന സന്ദേശമാണ് വെബ്സൈറ്റ് തുറന്നാൽ ലഭിച്ചത്. 2020 ജനുവരി മൂന്നിന് ബഗ്ദാദിൽ നടന്ന യു.എസ് ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണോ ആക്രമണമെന്ന് വ്യക്തമല്ല. മണിക്കൂറുകൾ ഹാക്കിങ് നീണ്ടുനിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.