ഗസ്സ മുനമ്പിലെ ജബലിയ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഫലസ്തീനികൾ 

വീണ്ടും അഭയാർഥികളെ കൊന്നൊടുക്കി ഇസ്രായേൽ: ജബലിയയിൽ 18 പേർ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ്ബാങ്കിലെ അഭയാർഥി ക്യാമ്പിൽ ഏഴുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെ, ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ നരനായാട്ട്. ഇവിടെ 18 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗസ്സ സിറ്റിക്ക് വടക്ക് സ്ഥിതിചെയ്യുന്ന ജബലിയ ക്യാമ്പിന് നേരെ ഇസ്രായേൽ ​​സേന നടത്തിയ വ്യോമാക്രമണത്തിലാണ് 18 പേർ മരിച്ചത്. നിരവധി വീടുകൾ ആക്രമണത്തിൽ തകർന്നു. ധാരാളം പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

ഗസ്സ മുനമ്പിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഏറ്റവും വലുതാണ് ജബലിയ ക്യാമ്പ്. 1.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ക്യാമ്പിൽ 1,16,000 രജിസ്റ്റർ ചെയ്ത അഭയാർഥികൾ താമസിക്കുന്നതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) വ്യക്തമാക്കുന്നു. ഗസ്സയ്ക്കും ഇസ്രായേലിനും ഇടയിലുള്ള എറെസ് അതിർത്തിയോട് ​ചേർന്ന് സ്ഥിതിചെയ്യുന്ന ക്യാമ്പ് കൂടിയാണിത്.

നേരത്തെ വെസ്റ്റ്ബാങ്കിലെ തൂൽകർമിലുള്ള നൂർ ഷംസ് അഭയാർഥി ക്യാമ്പിൽ നാലുപേരെയും തൂൽകർമ് ടൗൺ, ബുദ്രസ് ടൗൺ, ബെത്‌ലഹേമിലെ ദെയ്‌ഷെ അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങളിൽ ഒരോരുത്തരെ വീതവും ഇസ്രായേൽ കൊലപ്പെടുത്തിയിരുന്നു.

Tags:    
News Summary - Israeli raids kill 18 Palestinians in Gaza’s Jabalia refugee camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.