‘ഗസ്സയിലേക്ക് മടക്കം’ സമ്മേളനവുമായി ഇസ്രായേൽ മന്ത്രിമാർ

ഗ​സ്സ സി​റ്റി: ഗ​സ്സ വീ​ണ്ടും ജൂ​ത കു​ടി​യേ​റ്റ കേ​ന്ദ്ര​മാ​ക്കു​ക​യെ​ന്ന പ്ര​മേ​യ​ത്തി​ൽ ഇ​സ്രാ​യേ​ലി​ൽ സ​മ്മേ​ള​നം. ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു മ​ന്ത്രി​സ​ഭ​യി​ലെ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ‘ഗ​സ്സ​യി​ലേ​ക്ക് മ​ട​ക്കം’ പ്ര​മേ​യ​ത്തി​ൽ ജ​റൂ​സ​ല​മി​ലെ അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​രി​പാ​ടി​യി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​​ങ്കെ​ടു​ത്ത​ത്. ഗ​സ്സ​യി​ലെ വം​ശ​ഹ​ത്യ​ക്കെ​തി​രെ ആ​ഗോ​ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ൾ വീ​ണ്ടും സ്ഥാ​പി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ക്കു​ഡ് പാ​ർ​ട്ടി​യും മ​ന്ത്രി​മാ​രും സ​മ്മേ​ള​നം വി​ളി​ച്ച​ത്. ഗ​സ്സ​യി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ കേ​​ന്ദ്ര​ങ്ങ​ൾ 2005ൽ ​ഇ​സ്രാ​യേ​ൽ​ ഭ​ര​ണ​കൂ​ടം പൊ​ളി​ച്ചു​നീ​ക്കി പൂ​ർ​ണ​മാ​യി ഫ​ല​സ്തീ​നി​ക​ൾ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഇ​താ​ണ് തി​രി​ച്ചു​പി​ടി​ക്കാ​ൻ നീ​ക്കം. ‘ഗ​സ്സ​യി​ൽ ജൂ​ത കു​ടി​യേ​റ്റം പു​നഃ​സ്ഥാ​പി​ക്കു​ന്ന​ത് ച​രി​ത്ര​പ​ര​മാ​യ അ​ബ​ദ്ധം തി​രു​ത്ത​ലാ​കു’​മെ​ന്ന് ​നെ​ത​ന്യാ​ഹു മ​ന്ത്രി​സ​ഭ​യി​ൽ നി​ർ​മാ​ണ, ഹൗ​സി​ങ് വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്യു​ന്ന യി​ഷാ​ക് ഗോ​ൾ​ഡ്നോ​ഫ് പ​റ​ഞ്ഞു. ടൂ​റി​സം മ​ന്ത്രി ഹാ​യിം കാ​റ്റ്സ്, ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രി ബെ​ൻ ഗ​വി​ർ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു.

ഇ​സ്രാ​യേ​ലി​ൽ ഭൂ​രി​പ​ക്ഷ​വും ഗ​സ്സ​യി​ൽ ജൂ​ത കു​ടി​യേ​റ്റ​ത്തി​ന് എ​തി​രാ​ണെ​ങ്കി​ലും നെ​ത​ന്യാ​ഹു ന​യി​ക്കു​ന്ന തീ​വ്ര വ​ല​തു​പ​ക്ഷം അ​ടു​ത്തി​ടെ ഈ ​ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​ന്ന​വ​രാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് 100ലേ​റെ ജൂ​ത കു​ടി​യേ​റ്റ​ക്കാ​ർ കൂ​ട്ട​മാ​യി ട്ര​ക്കു​ക​ളി​ൽ ഗ​സ്സ അ​തി​ർ​ത്തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.

മു​തി​ർ​ന്ന മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​റൂ​സ​ല​മി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ‘ഗ​സ്സ​യി​ലേ​ക്ക് മ​ട​ക്കം’ സ​മ്മേ​ള​ന​ത്തി​നെ​തി​രെ ​നെ​ത​ന്യാ​ഹു മ​ന്ത്രി​സ​ഭ​യി​ലെ മ​റ്റു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. യു​ദ്ധ മ​ന്ത്രി​സ​ഭാം​ഗ​വും മു​ൻ സൈ​നി​ക മേ​ധാ​വി​യു​മാ​യ ഗാ​ദി ഈ​സ​ൻ​കോ​ട്ട് ഇ​ത് കൂ​ടു​ത​ൽ വി​ഭ​ജ​നം സൃ​ഷ്ടി​ക്കാ​ൻ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​മാ​ണെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി. ഗ​സ്സ​യി​ലു​ട​നീ​ളം ജീ​വി​ച്ചു​പോ​ന്ന 17 ല​ക്ഷം പേ​ർ റ​ഫ അ​തി​ർ​ത്തി​യി​ലേ​ക്ക് ആ​ട്ടി​യോ​ടി​ക്ക​പ്പെ​ട്ട​തി​നി​ടെ​യു​ള്ള സ​മ്മേ​ള​നം ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​രും പ​റ​യു​ന്നു. പ​ട്ടി​ണി​ക്കി​ട്ടും ചി​കി​ത്സ നി​ഷേ​ധി​ച്ചും കി​ട​പ്പാ​ടം ത​ക​ർ​ത്തും സ​മ്മ​ർ​ദ​ത്തി​ലാ​ക്കി അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് നാ​ടു​ക​ട​ത്ത​ലാ​ണ് ഇ​സ്രാ​യേ​ൽ ല​ക്ഷ്യ​മെ​ന്ന ഫ​ല​സ്തീ​നി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്കി​ടെ​യാ​ണ് പു​തി​യ നീ​ക്കം.

അതിനിടെ, അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ നേതൃത്വത്തിൽ തയാറാക്കിയ ബന്ദി മോചന നീക്കം അംഗീകരിക്കില്ലെന്ന് ഹമാസ്. രണ്ടു മാസം വെടിനിർത്താമെന്നും പകരം എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നുമാണ് യു.എസ് നിർദേശം. രണ്ടുമാസത്തിനു ശേഷം സ്വാഭാവികമായി യുദ്ധവിരാമം ഉണ്ടാകുമെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും പൂർണമായ പിൻമാറ്റവും വെടിനിർത്തലുമില്ലാത്ത ഏതുതരം ബന്ദി കൈമാറ്റത്തിനുമില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യു.എസ് നടത്തുന്ന നീക്കമാണിതെന്നാണ് ഹമാസ് നേതൃത്വം പറയുന്നത്. എന്നാൽ, ഏതുവിധേനയും ബന്ദികൈമാറ്റം സാധ്യമാക്കാനുള്ള അവസാന ശ്രമങ്ങളിലാണ് ഇസ്രായേൽ. വിഷയം ചർച്ച ചെയ്യാൻ നെതന്യാഹു മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

Tags:    
News Summary - Israeli ministers join gathering calling for resettlement of Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.