ശിറീൻ അബു ആഖിലയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രക്ക് നേരെ ഇസ്രായേൽ അതിക്രമം -വിഡിയോ

ജെറൂസലേം: ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയ അൽ ജസീറ റിപ്പോർട്ടർ ശിറീൻ അബു ആഖിലയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് നേരെ അതിക്രമം. ഇസ്രയേൽ സൈനികരാണ് വിലാപയാത്രക്ക് നേരെ അതിക്രമം നടത്തിയത്. നിരവധി പേർക്ക് മർദനമേറ്റു. ശവമഞ്ചമേന്തിയവരെ പോലും സൈനികർ മർദിച്ചു.

സെന്‍റ് ലൂയിസ് ഫ്രഞ്ച് ആശുപത്രിയിൽ നിന്ന് കിഴക്കൻ ജറൂസലേമിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്‍റെ ക്രൂരത. വിലാപയാത്രയിൽ നൂറുകണക്കിനാളുകളാണ് കാൽനടയായി പങ്കെടുത്തത്. ജനങ്ങൾ അനുഗമിക്കുന്നതിനെതിരെയായിരുന്നു ഇസ്രായേൽ സൈന്യത്തിന്‍റെ ആക്രമണം.


വിലാപയാത്രയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കരുതെന്നും ഫലസ്തീൻ പതാകകൾ ഉയർത്തുകയോ മുദ്രാവാക്യങ്ങൾ മുഴക്കുകയോ ചെയ്യരുതെന്ന് ഇസ്രായേൽ സൈന്യത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നു.


എന്നാൽ നൂറുകണക്കിന് പേർ ഫലസ്തീൻ പതാകയുമേന്തി വിലാപയാത്രയിൽ പങ്കെടുത്തു. ഇതോടെ ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു.




 

ബു​ധ​നാ​​ഴ്ച രാ​വി​ലെയാണ് അ​ൽ ജ​സീ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ശി​റീ​ൻ അ​ബു ആ​ഖി​ല (51) ഇ​സ്രാ​യേ​ലി സൈ​ന്യ​ത്തി​ന്റെ വെ​ടി​യേ​റ്റ് മ​രി​ച്ചത്. വെ​സ്റ്റ്ബാ​ങ്കി​ലെ ജ​നീ​ൻ പ​ട്ട​ണ​ത്തി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക ന​ട​പ​ടി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ത​ല​ക്ക് വെ​ടി​യേ​റ്റ ശി​റീ​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​​ലും വൈ​കാ​തെ മ​രി​ച്ചു. അ​ൽ ജ​സീ​റ​യു​ടെ ത​ന്നെ മ​റ്റൊ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​ലി സ​മൂ​ദി​ക്കും വെ​ടി​യേ​റ്റിരുന്നു.



(ശി​റീ​ൻ അ​ബു ആ​ഖി​ല)

 

ശി​റീ​ൻ അ​ബു ആ​ഖി​ലയുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധമാണ് ലോകവ്യാപകമായി ഉയർന്നത്. അതിനിടെയാണ് ഇവരുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്ക് നേരെയും ഇസ്രായേൽ സൈന്യം അതിക്രമം നടത്തിയത്.

ശി​റീ​ൻ അ​ബു ആ​ഖി​ലക്ക് ലോകത്തിന്‍റെ പ്രണാമം

ജ​റൂ​സ​ലം: ​അ​ധി​നി​വി​ഷ്ട വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട​ർ ശി​റീ​ൻ അ​ബു ആ​ഖി​ല​ക്ക് ക​ണ്ണീ​ര​ണി​ഞ്ഞ യാ​ത്രാ​മൊ​ഴി. ഫ​ല​സ്തീ​നി​ക​ളോ​ടു​ള്ള ഇ​സ്രാ​യേ​ലി​ന്റെ കൊ​ടും ക്രൂ​ര​ത​ക​ളെ കു​റി​ച്ചു​ള്ള പൊ​ള്ളു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ​ ശി​റീ​ൻ ലോ​ക​ത്തെ അ​റി​യി​ച്ചു. ജ​ന​ങ്ങ​ളോ​ട് കൂ​ടു​ത​ൽ അ​ടു​ത്ത് ഇ​ട​പ​ഴ​കാ​നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ​തെ​ന്ന് മു​മ്പ് ശി​റീ​ൻ പ​റ​ഞ്ഞി​രു​ന്നു.

ഫ​ല​സ്തീ​ൻ ന​ഗ​ര​മാ​യ റാ​മ​ല്ല​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ​ച​ട​ങ്ങി​ൽ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​​ങ്കെ​ടു​ത്തു. ശി​റീ​ന്റെ മ​ര​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് ഇ​സ്രാ​യേ​ലി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കാ​ൻ ​അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ര​ണ്ടാം ഇ​ൻ​തി​ഫാ​ദ​യു​ടെ കാ​ല​ത്ത് ശി​റീ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്ത വാ​ർ​ത്ത​ക​ൾ ഫ​ല​സ്തീ​നി​ക​ൾ ഓ​ർ​ത്തെ​ടു​ത്തു. അ​വ​രു​ടെ മ​ര​ണം ഫ​ല​സ്തീ​നി​ക​ളു​ടെ മു​ഖ​ത്ത​ടി​ച്ച പോ​ലെ​യാ​യെ​ന്ന് മാ​ധ്യ​മ വി​ദ്യാ​ർ​ഥി അ​സ്ഹ​ർ ഖ​ലാ​ഫ് പ​റ​ഞ്ഞു. സ​ത്യ​ത്തി​ന്റെ​യും നീ​തി​യു​ടെ​യും ശ​ബ്ദ​മാ​യി​രു​ന്നു അ​വ​ർ...​ഫ​ല​സ്തീ​നി​ക​ളു​ടെ വേ​ദ​ന​ക​ളെ കു​റി​ച്ച് ശി​റീ​ൻ ലോ​ക​ത്തെ അ​റി​യി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മോ​ഡ​ലും ബിം​ബ​വു​മാ​യി​രു​ന്നു ശി​റീ​ൻ എ​ന്ന് ബി​ർ​സീ​ത് യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൊ​ല​പാ​ത​ക​ത്തെ കു​റി​ച്ച് കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​തി​രോ​ധ​മ​​ന്ത്രി ബെ​ന്നി ഗാ​ന്റ്സ് ഉ​റ​പ്പു​ന​ൽ​കി. ഇ​തു​സം​ബ​ന്ധി​ച്ച് യു.​എ​സ്-​ഫ​ല​സ്തീ​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യും ഗാ​ന്റ്സ് പ​റ​ഞ്ഞു. മ​ര​ണ​ത്തി​ൽ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ​അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സും അ​നു​ശോ​ചി​ച്ചു. ശി​റീ​ന്റെ മ​ര​ണം മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നേ​റ്റ ക​ള​ങ്ക​മാ​ണെ​ന്ന് യു.​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് പ്ര​തി​ക​രി​ച്ചു. ഇ​സ്രാ​യേ​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​പൂ​ർ​വ​മാ​യി ക​ട​ന്നു​ചെ​ല്ലു​ന്ന മേ​ഖ​ല​ക​ളി​ലെ​ത്തി വാ​ർ​ത്ത​ക​ൾ ശേ​ഖ​രി​ച്ച ശി​റീ​ൻ ധീ​ര​യാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​യാ​ണെ​ന്ന് ഹാ​രെ​റ്റ്സ് പ​​ത്ര​ത്തി​ലെ കോ​ള​മി​സ്റ്റ് ഗി​ഡി​യോ​ൺ ലെ​വി അ​നു​ശോ​ചി​ച്ചു. ഖ​ബ​റ​ക്കം ജ​റൂ​സ​ല​മി​ൽ ഇ​ന്നു​ന​ട​ക്കും. യു.​എ​സ് പൗ​ര​ത്വ​മു​ള്ള ശി​റീ​ൻ പ​തി​വാ​യി അ​മേ​രി​ക്ക​യി​ലെത്തുമായിരുന്നു. കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലും വെ​സ്റ്റ്ബാ​ങ്കി​ലു​മാ​യാ​ണ് താമസിച്ചിരുന്നത്.  

Tags:    
News Summary - Israeli forces beat mourners carrying Abu Akleh’s body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.