ജറൂസലം: വെടിനിർത്തൽ കരാറിൽ നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ ലബനാനിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വെടിനിർത്തൽ കരാർ നിബന്ധനകൾ ലബനാൻ പൂർണമായും നടപ്പാക്കിയില്ലെന്നും നെതന്യാഹു പ്രസ്താവനയിൽ ആരോപിച്ചു. സൈന്യത്തെ പിൻവലിക്കാനുള്ള 60 ദിവസത്തെ സമയപരിധി നീളുമെന്ന ധാരണയോടെയാണ് വെടിനിർത്തൽ കരാർ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നവംബറിൽ തയാറാക്കിയ ഹിസ്ബുല്ലയുമായുള്ള കരാർ പ്രകാരം ഇസ്രായേൽ സൈന്യത്തെ പൂർണമായും പിൻവലിക്കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കുകയാണ്. ഹിസ്ബുല്ല ലിതാനി നദിയുടെ വടക്കൻ ഭാഗത്തേക്ക് പിൻവലിയണമെന്നും പകരം യു.എൻ സമാധാന സേനക്കൊപ്പം ലബനാൻ സായുധ സേന തെക്കൻ അതിർത്തിയിൽ നിലയുറപ്പിക്കണമെന്നുമാണ് കരാർ.
അതേസമയം, ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി നീട്ടാൻ യു.എസും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.