ജറൂസേലം: ജനസംഖ്യയിലെ ഭൂരിഭാഗം പേർക്കും വാക്സിൻ വിതരണം നടത്തിയതോടെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നതിന് ഇസ്രായൽ ഇളവ് നൽകി. എന്നാൽ ആളുകൾ ഒരുമിച്ച് കൂടുന്ന ഓഫീസുകളിലും മററും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
മുഴുവൻ സ്കൂളുകളും തുറന്നതോടെ ഇസ്രായേലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഴയരീതിയിലായി. കോവിഡ് 19 നെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങൾ മുഴുവനും പിൻവലിച്ചു. ഉടനെ തന്നെ ടൂറിസം കേന്ദ്രങ്ങൾ തുറക്കുമെന്നും വിദേശ സഞ്ചാരികൾക്ക് അനുമതി നൽകുമെന്നും അധികൃതർ അറിയിച്ചു.
93 ലക്ഷം ജനങ്ങളിൽ 53 ശതമാനം പേർക്കും വാക്സിെൻറ രണ്ട് ഡോസുകളും നൽകിയതോടെയാണ് രാജ്യം പുതിയ നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.