ഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്​; കുട്ടികളുൾപെടെ 41 പേർക്ക്​ പരിക്ക്​

ജറൂസലം: ഉപരോധവും ആക്രമണവും ജീവിതം തളർത്തിയ ഗസ്സയിൽ വീണ്ടും വെടിവെപ്പുമായി ഇസ്രായേൽ. 52 വർഷം മുമ്പ് നടന്ന​ മസ്​ജിദുൽ അഖ്​സ തീവെപ്പിന്‍റെ ഓർമ പുതുക്കി ഹമാസ്​ നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തിൽ നിരവധി കുട്ടികളുൾപെടെ 41 ഫലസ്​തീനികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. രണ്ടുപേ​രുടെ നില അതിഗുരുതരമാണ്​. ഒരു ഇസ്രായേൽ സൈനികനും പരിക്കേറ്റു.

കനത്ത സൈനിക സുരക്ഷയുള്ള അതിർത്തിയിലാണ്​ ഹമാസ്​ പ്രതിഷേധം സംഘടിപ്പിച്ചത്​. നൂറുകണക്കിന്​ പേർ സംഘടിച്ച പ്രകടനത്തിനിടെ ചിലർ അതിർത്തി ലക്ഷ്യമിട്ട്​ കല്ലുകളെറിഞ്ഞു. ഇതോടെ, ​ഇസ്രായേൽ ​സൈന്യം വെടിയുതിർക്കുകയായിന്നു.

മസ്​ജിദുൽ അഖ്​സയിലെ ഇസ്രായേൽ അതിക്രമങ്ങൾക്കും ഗസ്സയിൽനടത്തിയ കനത്ത ബോംബുവർഷത്തിനും മൂന്നു മാസം പൂർത്തിയാകുന്നതിനിടെയാണ്​ വീണ്ടും ആക്രമണം. ഇസ്രായേൽ ക്രൂരതയിൽ 260 ഫലസ്​തീനികൾക്കാണ്​ ജീവൻ പൊലിഞ്ഞിരുന്നഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്​; കുട്ടികളുൾപെടെ 41 പേർക്ക്​ പരിക്ക്​ത്​. 13 ഇസ്രായേലികളും കൊല്ലപ്പെട്ടു. 

Tags:    
News Summary - Israel fires on protesting Palestinians in Gaza, dozens wounded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.