ഫലസ്തീനികളുടെ പേരിൽ അഭിമാനിക്കുന്നു; മിന്നലാക്രമണത്തിൽ ഇറാന് പങ്കില്ല -ആയത്തുല്ല ഖാംനഈ

ഗസ്സ സിറ്റി: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ പ്രതികരിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇസ്രായേൽ സൈനിക ഇന്റലിൻസിന്റെ കനത്ത തോൽവിയാണിത്. ഒരു അറ്റകുറ്റ പണിക്കും സാധ്യമല്ലാത്ത വിധത്തിലുള്ള കനത്ത തോൽവിയാണിത്. ഫലസ്തീനികളുടെ പേരിൽ അഭിമാനിക്കുന്നതായും അവർക്ക് പൂർണ പിന്തുണയെന്നും ഖാംനഈ വ്യക്തമാക്കി.

എന്നാൽ ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നലാക്രമണത്തിൽ ഇറാന് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘർഷം തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഖാംനഈ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തത്.

​''സയണിസ്റ്റ് ഭരണകൂടത്തിനെതിരായ ആക്രമണം ആസൂത്രണം ചെയ്‍തവരുടെ കൈകൾ ഞങ്ങൾ ചുംബിക്കുന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണവുമായി ഇറാനെ ബന്ധിപ്പിക്കുന്നവർ തെറ്റിദ്ധരിക്കപ്പെട്ടവരാണ്.''-ഖാംനഈ പറഞ്ഞു.

Tags:    
News Summary - Israel faces military defeat ‘beyond repair’, proud of Palestine: Iran's Khamenei amid Gaza war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.