പാർലമെന്റ് പിരിച്ചുവിടാൻ അധികാരമില്ലെന്ന് ഇറാഖ് ജുഡീഷ്യൽ കൗൺസിൽ

ബഗ്ദാദ്: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന ഇറാഖിൽ വിഷയത്തിൽ ഇടപെടാതെ ജുഡീഷ്യൽ കൗൺസിൽ. പാർലമെന്റ് പിരിച്ചുവിടാൻ തങ്ങൾക്ക് അധികാരമില്ലെന്ന് സുപ്രീം ജുഡീഷ്യൽ കൗൺസിൽ വ്യക്തമാക്കി.

രാജ്യത്തെ രാഷ്ട്രീയപ്പോരിലേക്ക് നീതിന്യായ സംവിധാനത്തെ വലിച്ചിഴക്കരുതെന്ന് ഞായറാഴ്ച ചേർന്ന യോഗത്തിനുശേഷം ജുഡീഷ്യൽ കൗൺസിൽ അഭിപ്രായപ്പെട്ടു. അടുത്തിടെ പാർലമെന്റ് കൈയേറിയ മുഖ്തദ അൽസദ്റിന്റെ സംഘം പ്രതിഷേധം തുടരുകയാണ്.

പാർലമെന്റ് പിരിച്ചുവിടാൻ ജുഡീഷ്യൽ കൗൺസിലിന് ഒരാഴ്ചത്തെ സമയം നൽകുകയാണെന്ന് സദ്ർ വ്യക്തമാക്കിയിരുന്നു. എത്രയും പെട്ടെന്ന് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സദ്റിന്റെ ആവശ്യം.

Tags:    
News Summary - Iraqi judiciary says it has no powers to dissolve parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.