പാരീസ് വിമാനത്താവളം വീടാക്കിയ മെഹ്‌റാൻ കരിമിയെ ഇനി കാണില്ല; 18 വർഷങ്ങൾ, ഒടുവിൽ മരണം

18 വർഷമായി പാരീസ് വിമാനത്താവളത്തിൽ താമസിച്ചിരുന്ന ഇറാൻ പൗരൻ മെഹ്‌റാൻ കരിമി നാസേരി അന്തരിച്ചു. നാട്ടി ലേക്ക് മടങ്ങാനാകാതെ കഴിഞ്ഞ 18 വർഷമായി വിമാനത്താവളം കരിമി വീടായി ഉപയോഗിച്ചുവരികയായിരുന്നു. നയതന്ത്രപരമായ അനിശ്ചിതത്വത്തിൽ അകപ്പെട്ട മെഹ്‌റാൻ റോയിസി ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിന്റെ ഒരു ചെറിയ ഭാഗം ത​ന്റെ വീടാക്കുകയായിരുന്നു.

2004ൽ മെഹ്‌റാന്റെ ജീവിതം പറഞ്ഞ സിനിമയും പിറന്നു. ടോം ഹാങ്ക്സ് അഭിനയിച്ച 'ടെർമിനൽ' എന്ന ചിത്രത്തിന് പ്രചോദനമായത് മെഹ്‌റാൻ കരിമി നാസേരിയുടെ ജീവിതമാണ്. സ്റ്റീഫൻ സ്പിൽബർഗിന്റെ സംവിധാനം ചെയ്ത ദി ടെർമിനലിന്റെ റിലീസ് ശേഷം നാസേരി ഒരു ദിവസം ആറ് അഭിമുഖങ്ങള്‍ വരെ നൽകിയിരുന്നു. 1999ൽ അഭയാർത്ഥി പദവിയും ഫ്രാൻസിൽ തുടരാനുള്ള അവകാശവും ലഭിച്ചെങ്കിലും 2006ൽ അസുഖം ബാധിച്ച് ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വരെ അദ്ദേഹം വിമാനത്താവളത്തിൽ തന്നെ താമസിക്കുകയായിരുന്നു.

ഏതാനും ആഴ്‌ചകൾക്ക് മുമ്പ് വിമാനത്താവളത്തിൽ തിരിച്ചെത്തിയ നാസേരി മരിക്കുന്നതുവരെ അവിടെ താമസിച്ചിരുന്നതായി വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. 1945ൽ ഇറാനിയൻ പ്രവിശ്യയായ ഖുസെസ്താനിൽ ജനിച്ച നാസേരി അമ്മയെ തേടിയാണ് യൂറോപ്പിലെത്തുന്നത്. ഇമിഗ്രേഷൻ രേഖകളിലെ പ്രശ്നങ്ങള്‍ കാരണം യു.കെ, നെതർലാൻഡ്‌സ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. കുറച്ച് വർഷങ്ങൾ ബെൽജിയത്തിൽ താമസിച്ചിരുന്നു. തുടർന്ന് അദ്ദേഹം ഫ്രാൻസിലേക്ക് പോകുകയും വിമാനത്താവളത്തിന്റെ രണ്ട് എഫ് ടെർമിനൽ തന്റെ വീടാക്കി മാറ്റുകയുമായിരുന്നു.

പുസ്തകങ്ങളും പത്രങ്ങളും വായിച്ചും തന്റെ ജീവിതത്തെക്കുറിച്ച് ഒരു നോട്ട് പുസ്തകത്തിൽ എഴുതിയുമൊക്കെ നാസേരി അവിടെ ജിവിച്ചു. മരണ ശേഷം നാസേരിയുടെ പക്കൽനിന്നും ആയിരക്കണക്കിന് യൂറോ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. 1945ൽ ഇറാന്റെ ഭാഗമായിരുന്ന സുലൈമാനിൽ ഇറാനിയൻ പിതാവിന്റെയും ബ്രിട്ടീഷ് അമ്മയുടെയും മകനായാണ് നാസേരി ജനിച്ചത്. 1974ൽ ഇംഗ്ലണ്ടിൽ പഠിക്കാനായി ഇറാൻ വിട്ടു. തിരിച്ചെത്തിയപ്പോൾ ഷാക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിൽ അടക്കുകയും പാസ്‌പോർട്ട് ഇല്ലാതെ പുറത്താക്കുകയും ചെയ്തു.

Tags:    
News Summary - Iranian who inspired ‘The Terminal’ dies at Paris airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.