(Image For Representation - Reuters)
Posted On
date_range Updated On
date_range ഇറാനിൽ യുദ്ധവിമാനം തകർന്ന് മൂന്നു മരണം
തെഹ്റാൻ: ഇറാനിൽ തബ്രിസിലെ നഗരപ്രദേശത്ത് സൈനിക യുദ്ധവിമാനം തകർന്നുവീണ് മൂന്നു പേർ മരിച്ചു.രണ്ട് പൈലറ്റുമാരും പാർക്ക് ചെയ്ത കാറിലിരുന്ന ഒരു സിവിലിയനുമാണ് മരിച്ചത്. പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് അപകടം. സ്കൂളിനു സമീപമുള്ള മൈതാനത്താണ് വിമാനം തകർന്നുവീണതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂൾ പ്രവർത്തിച്ചിരുന്നില്ല. സാങ്കേതിക തകരാറിനെ തുടർന്ന് പരിശീലനത്തിന് ഉപയോഗിക്കുന്ന എഫ്5 വിമാനം തകർന്നുവീഴുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥൻ റെസ യൂസെഫി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.