Posted On
date_range Updated On
date_range സിറിയയിൽ ഇസ്രായേൽ ആക്രമണം; ഇറാൻ സൈനിക ജനറൽ കൊല്ലപ്പെട്ടു
ഡമസ്കസ്: ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മുതിർന്ന ഇറാൻ സൈനിക ഉദ്യോഗസ്ഥനും. തിങ്കളാഴ്ച പുലർച്ചെയാണ് സിറിയയിലെ അലപ്പോയിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ തീ തുപ്പിയത്.
ഇറാൻ സൈനിക ഉപദേഷ്ടാവ് സഈദ് അബിയാർ അടക്കം ഏഴു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഡമസ്കസിലെ ഇറാൻ കോൺസുലേറ്റ് സമുച്ചയത്തിൽ ഏപ്രിൽ ഒന്നിന് നടത്തിയ ആക്രമണത്തിനുശേഷം ഇസ്രായേൽ ഇറാനെ നേരിട്ട് ലക്ഷ്യമിടുന്ന ആദ്യ സംഭവമാണിത്.
സിറിയയിൽ 2011ൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടശേഷം പ്രസിഡന്റ് ബശ്ശാറുൽ അസദിന് പിന്തുണയുമായി ഇറാൻ സൈനിക സാന്നിധ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.