പുതിയ ക്രൂസ് മിസൈലുകൾ അവതരിപ്പിച്ച് ഇറാൻ

തെഹ്റാൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം വ്യാ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക​ക്കി​ടെ പു​തി​യ അ​ത്യാ​ധു​നി​ക ക്രൂ​സ് മി​സൈ​ലു​ക​ൾ അ​വ​ത​രി​പ്പി​ച്ച് ഇ​റാ​ൻ. 1000ത്തി​ലേ​റെ കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള ‘ത​ലൈ​ഹ്’, യു​ദ്ധ​ക്ക​പ്പ​ലി​ൽ​നി​ന്ന് തൊ​ടു​ക്കാ​വു​ന്ന 100 കി​ലോ​മീ​റ്റ​ർ ദൂ​ര​പ​രി​ധി​യു​ള്ള നാ​സി​ർ എ​ന്നീ മി​സൈ​ലു​ക​ളാ​ണ് ഇ​റാ​ൻ നാ​വി​ക​സേ​ന മേ​ധാ​വി ഷ​ഹ്റാം അ​വ​ത​രി​പ്പി​ച്ച​ത്.

സ​ഞ്ചാ​ര​ത്തി​നി​ടെ ല​ക്ഷ്യം മാ​റ്റാ​ൻ ക​ഴി​യു​ന്ന സ്മാ​ർ​ട്ട് മി​സൈ​ലാ​ണ് ത​ലൈ​ഹ്.

യു.എസും ഇസ്രായേലുമായി വാക് പോര് മുറുകുന്നതിനിടെയാണ് ഇറാൻ പുതിയ ആയുധങ്ങൾ അവതരിപ്പിച്ച് ശക്തിപ്രകടനം നടത്തുന്നത്.

Tags:    
News Summary - Iran navy adds cruise missiles to its armory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.