ബ്രിട്ടീഷ് സ്പെഷ്യൽ ഫോഴ്സിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളാൽ ബാധിതരായ അഫ്ഗാൻ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ലെയ് ഡേ സോളിസിറ്റർമാരിൽ നിന്നുള്ള ടെസ്സ ഗ്രിഗറി
ലണ്ടൻ: പത്തുവർഷം മുമ്പ് അഫ്ഗാൻ അധിനിവേശ കാലത്ത് ‘നാറ്റോ’യുടെ ഭാഗമായ തങ്ങളുടെ പ്രത്യേക സേനാംഗങ്ങൾ ഡസൻ കണക്കിന് സാധാരണ മനുഷ്യരെ കൊന്നൊടുക്കിയെന്ന ആരോപണത്തിൽ ഇംഗ്ലണ്ട് അന്വേഷണം തുടങ്ങി. കൊലയുടെ വിവരം അറിഞ്ഞിട്ടും അധികൃതർ മൂടിവെച്ചെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
2010-13 കാലത്ത് അഫ്ഗാനിസ്താനിൽ നടന്ന സൈനികാക്രമണങ്ങൾക്കിടയിലാണ് സാധാണ പൗരൻമാരെയും കൊലപ്പെടുത്തിയത്. ലണ്ടനിലെ റോയൽ നീതിന്യായ കോടതിയിലാണ് അന്വേഷണത്തിന് തുടക്കമായതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട 33 പേരുടെ കുടുംബാംഗങ്ങളുടെ വാദം അന്വേഷണ കമീഷൻ കേൾക്കും.
ഇംഗ്ലണ്ട് സർക്കാറിനെതിരെ കൊല്ലപ്പെട്ടവരിൽ ചിലരുടെ കുടുംബങ്ങൾ നിയമ നടപടി തുടങ്ങിയതോടെയാണ് ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.