ക്യാൻസറാണെന്ന് കള്ളം പറഞ്ഞ് ഓൺലൈൻ വഴി പണം തട്ടി ഇൻഫ്ലുവൻസർ; ഒടുവിൽ പൊലീസിൽ കീഴടങ്ങി

തനിക്ക് ക്യാൻസറാണെന്നും ചികിത്സക്ക് പണം വേണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമം വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച് ഫോളോവേഴ്സിൽ നിന്നും പണം തട്ടിയ ഇൻഫ്ലുവൻസർ ഒടുവിൽ പൊലീസിൽ കീഴടങ്ങി. ഈജിപ്ഷ്യൻ ബ്ലോഗർ ഡോണിയ ഫൗദ് ഏകദേശം 40 ലക്ഷം ഈജിപ്ഷ്യൻ പൗണ്ടാണ് ഇത്തരത്തിൻ തട്ടിയെടുത്തത്.

വൈദ്യപരിശോധനയിൽ ഇവർക്ക് രോഗമൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. വ്യാജ പ്രചാരണത്തിലൂടെ പണം ശേഖരിച്ച ഇൻഫ്ലുവൻസറിനെതിരെ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ അന്വേഷണത്തിന്‍റെ ഭാഗമായി ഡോണിയ ഫൗദിന്‍റെ ഭർത്താവിനെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെ തുടർന്നാണ് വ്ലോഗർ പൊലീസിൽ സ്വയം കീഴടങ്ങിയത്.

തനിക്ക് ക്യാൻസറില്ലെന്നും താൻ കള്ളം പറഞ്ഞതാണെന്നും ഡോണിയ ഫൗദ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. എനിക്ക് മാനസിക രോഗമാണ്, ശ്രദ്ധ ആകർഷിക്കാനാണ് ഞാൻ ഇങ്ങനെ ചെയ്തത്. ഞാൻ ചെയ്തത് തെറ്റാണെന്ന് സമ്മതിക്കുന്നുവെന്നാണ് ഡോണിയ ഫൗദ് കുറിച്ചത്. ഇപ്പോൾ ഓൺലൈൻ തട്ടിപ്പിനിരയായ നിരവധി ആളുകൾ ഡോണിയ ഫൗദിനെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്. 

Tags:    
News Summary - Influencer who cheated online by lying about having cancer finally surrenders to police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.