ഡല്ലാസ്: ട്രെൻഡിങ്ങായ കാർണിവോറസ് ഡയറ്റു നോക്കിയതിനെ തുടർന്ന് വൃക്കയിൽ കല്ലു ബാധിച്ച് അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഈവ് കാതറിൻ. മൃഗങ്ങളുടെ മാംസം മാത്രം ഭക്ഷിക്കുന്ന ഡയറ്റുരീതിയാണിത്. 23കാരിയായ ഇൻഫ്ളുവൻസർ ടിക്-ടോക്കിലൂടെയാണ് തന്റെ അസുഖബാധയെപ്പറ്റി വെളിപ്പെടുത്തൽ നടത്തിയത്. ഡയറ്റിന്റെ ഭാഗമായി യുവതി പ്രാതലായി രണ്ടോ മൂന്നോ മുട്ടയും ഉച്ചക്ക് ഉയർന്ന അളവിൽ പ്രോട്ടീനുള്ള യോഗർട്ടും അത്താഴത്തിന് ബീഫും ആണ് കഴിച്ചുകൊണ്ടിരുന്നത്. മാംസാഹാരം മാത്രം കഴിച്ചതിനെതുടർന്ന് ശരീരത്തിലെ പ്രോട്ടീൻ ക്രമാതീതമായി വർധിക്കുകയായിരുന്നു.
വാർഷിക ഹെൽത്ത് ചെക്കപ്പിലാണ് ഡോക്ടർ അപകടകരമായ സാഹചര്യം തിരിച്ചറിയുന്നത്. മൂത്രത്തിലൂടെ രക്തം പുറത്തു വന്നതോടെ ആശുപത്രിയിൽ പരിശോധിക്കുമ്പോഴാണ് വൃക്കയിൽ കല്ല് രൂപപ്പെട്ടത് കണ്ടതെന്ന് യുവതി പറഞ്ഞു. അമിതമായി പ്രോട്ടീൻ കഴിച്ചതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. വൃക്കരോഗങ്ങളുള്ളവർ അമിതമായ പ്രോട്ടീൻ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് അമേരിക്കയിലെ മേയോ ക്ലിനിക്ക് പറയുന്നത്. ഒപ്പം ഉയർന്ന അളവിലുള്ള പ്രോട്ടീൻ ഉപയോഗം ഫൈബറിന്റെ അഭാവത്തിനു കാരണമാവുകയും തലവേദന, വായ് നാറ്റം തുടങ്ങിയവയ്ക്ക് കാരണമാവുകയും ചെയ്യും.
അമേരിക്കയിൽ ഇൻഫ്ളുവൻസർമാർ കാർണിവോറസ് ഡയറ്റിന് വ്യാപകമായ പ്രചരണം നൽകുന്നുണ്ട്. ബീഫ്, ചിക്കൻ, മത്സ്യം, പന്നി, തുടങ്ങിയവയുടെ മാസവും മാംസേതര ഉൽപ്പന്നങ്ങളുമാണ് കാർണിവോറസ് ഡയറ്റെടുക്കുന്നവർ കഴിക്കുക. അശാസത്രീയമായ ഡയറ്റുരീതി പ്രചരിപ്പിക്കുന്നതിന് വ്യാപകമായ പ്രതിഷേധങ്ങൾ ഇൻഫ്ലുവൻസർമാർക്കെതിരെ അമേരിക്കയിൽ ഉയർന്നു വരുന്നുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.