മെക്​സികോയിലെ റസ്​റ്റാറൻറിൽ വെടിവെപ്പ്​: ഇന്ത്യക്കാരിയുൾപ്പെടെ രണ്ടു മരണം

മെക്​സികോ സിറ്റി: മെക്​സികോയിലെ തുളും റി​സോർട്ടിലെ റസ്​റ്റാറൻറിൽ നടന്ന വെടിവെപ്പിൽ ഇന്ത്യക്കാരിയടക്കം രണ്ട്​ വിദേശപൗരൻമാർ കൊല്ലപ്പെട്ടു.

മൂന്നുപേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ജർമൻ സ്വദേശിയാണ്​ മരിച്ച രണ്ടാമത്തെ സ്​ത്രീ. ജർമനി, നെതർലൻഡ്​​സ്​ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ്​ പരിക്കേറ്റ മൂന്നുപേർ.

ബുധനാഴ്​ച രാത്രിയാണ്​ വെടിവെപ്പു നടന്നത്​. മേഖലയിലെ മയക്കുമരുന്നു സംഘങ്ങൾ തമ്മിലുള്ള തർക്കമാണ്​ വെടിവെപ്പിൽ കലാശിച്ചത്​.

Tags:    
News Summary - Indian Woman killed in shootout in Mexico’s Tulum resort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.